ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽ പ്രവേശനം ആരംഭിച്ചു; ഓഗസ്റ്റ് 3 മുതൽ ക്ലാസുകൾ.

ഗാർലൻഡ് (ടെക്സസ്): ഡാലസ് സ്കൂൾ ഓഫ് തിയോളജി (Dallas School of Theology) 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓഗസ്റ്റ് 3, 2026-നാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്ന കോഴ്‌സുകളിൽ ബാച്ചിലർ ഓഫ് ആർട്സ് ഇൻ തിയോളജി (BA in Theology), മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജി (MA in Theology) എന്നിവയാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. BA കോഴ്‌സ് മൂന്ന് വർഷവും, MA കോഴ്‌സ് ഒരു വർഷവും ദൈർഘ്യമുള്ളതാണ്.
ക്ലാസ് ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ BA ക്ലാസുകളും, ചൊവ്വാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ MA ക്ലാസുകളും നടക്കും. Google Classroom വഴിയുള്ള ഓൺലൈൻ പഠനരീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശ്വാസത്തിൽ ആഴം നേടാനും നേതൃത്വപാടവം വളർത്താനും സഹായിക്കുന്ന ഗുണമേൻമയുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. Texas University of Theology, Faith Theological Seminary എന്നിവയുടെ അംഗീകാരമുള്ള പഠനപദ്ധതികളാണ് ഇവിടെ ലഭ്യമാകുന്നത്.
അമേരിക്കയിലെയും കാനഡയിലെയും വിദ്യാർത്ഥികൾക്കാണ് നിലവിൽ അപേക്ഷിക്കാൻ അവസരമുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.schooloftheology.org സന്ദർശിക്കുകയോ, സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പ്രസാദ് തീയാടിക്കൽ




