മാംഗോ പുഡ്ഡിംഗ് ചേരുവകൾ
പഴുത്ത മാങ്ങ: നാലെണ്ണം
പാൽ: ഒരു കപ്പ്
ബൂസ്റ്റ്: രണ്ട് സ്പൂൺ
മുട്ട: നാല്
പഞ്ചസാര: 250 ഗ്രാം
തയ്യാറാക്കുന്ന വിധം
മാങ്ങയുടെ പൾപ്പിൽ പാലും ബൂസ്റ്റും ചേർത്ത് യോജിപ്പിക്കുക. മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിച്ച് ഈ കൂട്ടിലേക്ക് ചേർത്തിളക്കുക. മിശ്രിതം നന്നായി ചൂടാക്കി കുറുകി വരുമ്പോൾ വാങ്ങി തണുപ്പിച്ച് ഉപയോഗിക്കാം.
ചോക്ലേറ്റ് – ഷാർജ ഷേക്ക്ചേരുവകൾ
പാൽ: ഒരു കവർ
പഞ്ചസാര: അരക്കപ്പ്
ഞാലിപ്പൂവൻ പഴം: ഒന്ന്
കശുവണ്ടിപ്പരിപ്പ്: അഞ്ചെണ്ണം
നിലക്കടല: അഞ്ചെണ്ണം
ചോക്ലേറ്റ്
പൗഡർ: രണ്ട് സ്പൂൺ
ചോക്ലേറ്റ്
ഐസ്ക്രീം: ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കവർ പാൽ ഫ്രീസറിൽ വച്ച് കട്ടയാക്കിയതു പൊട്ടിച്ചു കഷണങ്ങളാക്കുക. പഞ്ചസാര, ഞാലിപ്പൂവൻ പഴം എന്നിവ ഇതുമായി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. നിലക്കടല, കശുവണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചതും ചോക്ലേറ്റ് പൗഡറും ചേർത്ത് വീണ്ടും അടിക്കുക. ഇത് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഒരു സ്പൂൺ ചോക്ലേറ്റ് ഐസ്ക്രീമും വച്ച് അലങ്കരിക്കുക.
കോഫി കസ്റ്റാർഡ് പുഡ്ഡിംഗ്ചേരുവകൾ
ബേസ് ഉണ്ടാക്കുന്നതിന്
മാരി ബിസ്ക്കറ്റ്
(നന്നായി പൊടിച്ചത്) : രണ്ടര കപ്പ്
പഞ്ചസാര: 1 ടീസ്പൂൺ
ബട്ടർ: അരക്കപ്പ്
ടോപ്പിംഗ് ഉണ്ടാക്കുന്നതിന്
കണ്ടൻസ്ഡ് മിൽക്ക്: 1 ടിൻ
പാൽ : രണ്ടര കപ്പ്
ചൈനഗ്രാസ് : 10 ഗ്രാം
വെള്ളം: ഒന്നര കപ്പ്
പഞ്ചസാര: 5 ടേബിൾ സ്പൂൺ
നെസ്കഫെ : 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ബേസ്: ബട്ടർ ഉരുക്കിയ ശേഷം അത് ബിസ്കറ്റു പൊടിച്ചതിനൊപ്പം ചേർത്ത് പഞ്ചസാരയുമിട്ട് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു പുഡ്ഡിംഗ് ഡിഷിൽ നിരത്തി കൈകൊണ്ട് ചെറുതായി അമർത്തി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. ടോപ്പിംഗ്: ഒരു പാത്രത്തിൽ കണ്ടൻസ്ഡ് മിൽക്ക്, രണ്ടു കപ്പ് പാൽ (അരക്കപ്പ് മാറ്റി വയ്ക്കണം), പഞ്ചസാര എന്നിവ ചെറിയ തീയിൽ ചൂടാക്കണം. അതേ സമയം മറ്റൊരു പാത്രത്തിൽ ചൈന ഗ്രാസ് വെള്ളത്തിൽ കുതിർത്ത് അത് ചൂടാക്കി അലിയിപ്പിക്കണം. ചൈനാഗ്രാസ് അലിഞ്ഞശേഷം അത് പാലിനൊപ്പം അരിച്ചു ചേർക്കണം. ചേർക്കുന്ന സമയം ചൈനാഗ്രാസും പാൽ മിശ്രിതവും ഒരേ ചൂടിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. നന്നായി യോജിപ്പിക്കുക.
മാറ്റിവച്ചിരിക്കുന്ന അരക്കപ്പ് പാലിൽ ചെറുചൂടോടെ നെസ്കഫെ മിക്സ് ചെയ്യണം. അതിനുശേഷം ചൈനഗ്രാസും പാലും കണ്ടൻസ്ഡ് മിൽക്കും കൂടി യോജിപ്പിച്ചുവച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കണം. ഇത് ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ബിസ്കറ്റുകൂട്ടിനോട് ചേർക്കണം. പതുക്കെ ബിസ്കറ്റിനു മുകളിൽ ഒഴിക്കണം. അതിനുശേഷം ഫ്രിഡ്ജിൽവച്ചു തണുപ്പിച്ച് ഉപയോഗിക്കാം.
ജാം പുഡ്ഡിംഗ്ചേരുവകൾ
റൊട്ടി (ചെറുത്) : ഒന്ന്
പാൽ: 1 കപ്പ്
പഞ്ചസാര: 4 ടേബിൾ സ്പൂൺ
ബട്ടർ: 2 ടേബിൾ സ്പൂൺ
മുട്ട: 3 എണ്ണം
വാനില എസൻസ് : 1 ടീസ്പൂൺ
ജാം: 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
റൊട്ടി ചെറിയ കഷണങ്ങളാക്കി ചൂടുപാലിൽ മുക്കിവയ്ക്കുക. മറ്റൊരു പാത്രത്തിൽ ബട്ടറും മുട്ടയും കൂടി നന്നായി മിക്സ് ചെയ്യുക. അതിൽ മുട്ട നന്നായി പതപ്പിച്ചു ചേർക്കണം. വാനില എസൻസും ചേർക്കാം. ഇതിലേക്ക് പാലിൽ കുതിർത്തുവച്ചിരിക്കുന്ന റൊട്ടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ (പുഡ്ഡിംഗ് ഡിഷ്) ബട്ടർകൊണ്ട് ഗാർണിഷ് ചെയ്ത് അതിൽ ജാം പുരട്ടിയതിനുശേഷം തയ്യാറാക്കിവച്ചിരിക്കുന്ന കൂട്ട് ഒഴിക്കുക. ഇതിനുശേഷം അലുമിനിയം ഫോയിൽകൊണ്ട് മൂടി സ്റ്റീമറിൽ വച്ച് വേവിച്ചെടുക്കുക. ഏകദേശം ഒരു മണിക്കൂറിനുശേഷം ഇത് ചൂടോടെ പ്ളേറ്റിലേക്ക് തിരിച്ചിട്ടു വിളമ്പാം