അനുയോജ്യമായ ഭക്ഷണക്രമമാണ് നമുക്ക് ആരോഗ്യം നല്‌കുന്നത്. എന്ത് കഴിക്കുന്നു എന്നതുപോലെ ഭക്ഷണം കഴിക്കുന്നതിനുള്ള സമയക്രമവും ആരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും അനിവാര്യമാണ്. പലരും പ്രഭാതഭക്ഷണം രാവിലെ 11 നും 12 നും കഴിക്കാറുണ്ട്. ഇതനുസരിച്ച് ഉച്ചഭക്ഷണത്തിന്റെ സമയവും നീളും.ഇത് അനാരോഗ്യകരമാണ്. പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ സമയം രാവിലെ ഏഴിനും 10 നും ഇടയിലാണ്. ഉച്ചഭക്ഷണം കഴിക്കാൻ അനുയോജ്യമായ സമയം ഉച്ചയ്ക്ക് 12.45 – ആണ് .

പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ നാല് മണിക്കൂർ ആണ് ആരോഗ്യകരമായ ഇടവേള.ഉച്ചഭക്ഷണം വൈകുന്നേരം വരെ നീളുന്നത് ആരോഗ്യം നശിപ്പിക്കും. അത്താഴത്തിന് ആരോഗ്യകരമായ സമയം വൈകിട്ട് ഏഴ് മണിയാണ്. അത്താഴത്തിനും ഉറക്കസമയത്തിനുമിടയിൽ മൂന്ന് മണിക്കൂർ ഇടവേള ഉണ്ടാവണം. രാത്രി 10 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് കാലക്രമത്തിൽ രോഗങ്ങൾ ക്ഷണിച്ചുവരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here