മാംഗോ പുഡ്ഡിംഗ് ചേ​​​രു​​​വ​​​കൾ

പ​​​ഴു​​​ത്ത​ ​മാ​​​ങ്ങ​​​:​ ​​​നാ​​​ലെ​​​ണ്ണം
പാ​ൽ​​​:​ ​ഒ​​​രു​ ​ക​​​പ്പ്
ബൂ​​​സ്​​​​റ്റ്:​ ​​​ര​​​ണ്ട് ​സ്​​​​പൂൺ
മു​​​ട്ട​​​:​ ​​​നാ​​​ല്
പ​​​ഞ്ച​​​സാ​​​ര​​​:​ 250​ ​ഗ്രാം

ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​ ​വി​​​ധം
മാ​​​ങ്ങ​​​യു​​​ടെ​ ​പ​ൾ​​​പ്പി​ൽ​ ​പാ​​​ലും​ ​ബൂ​​​സ്​​​​റ്റും​ ​ചേ​ർ​​​ത്ത് ​യോ​​​ജി​​​പ്പി​​​ക്കു​​​ക.​ ​മു​​​ട്ട​​​യും​ ​പ​​​ഞ്ച​​​സാ​​​ര​​​യും​ ​ന​​​ന്നാ​​​യി​ ​അ​​​ടി​​​ച്ചു​ ​പ​​​ത​​​പ്പി​​​ച്ച് ​ഈ​ ​കൂ​​​ട്ടി​​​ലേ​​​ക്ക് ​ചേ​ർ​​​ത്തി​​​ള​​​ക്കു​​​ക.​ ​മി​​​ശ്രി​​​തം​ ​ന​​​ന്നാ​​​യി​ ​ചൂ​​​ടാ​​​ക്കി​ ​കു​​​റു​​​കി​ ​വ​​​രു​​​മ്പോ​ൾ​ ​വാ​​​ങ്ങി​ ​ത​​​ണു​​​പ്പി​​​ച്ച് ​ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ചോക്ലേറ്റ് – ഷാർജ ഷേക്ക്ചേ​​​രു​​​വ​​​കൾ
പാ​ൽ​​​:​ ​​​ഒ​​​രു​ ​ക​​​വർ
പ​​​ഞ്ച​​​സാ​​​ര​​​:​ ​​​അ​​​ര​​​ക്ക​​​പ്പ്
ഞാ​​​ലി​​​പ്പൂ​​​വ​ൻ​ ​പ​​​ഴം​​​:​ ​​​ഒ​​​ന്ന്
​​​​ക​​​ശു​​​വ​​​ണ്ടി​​​പ്പ​​​രി​​​പ്പ്:​ ​​​അ​​​ഞ്ചെ​​​ണ്ണം
നി​​​ല​​​ക്ക​​​ട​​​ല​:​ ​​​അ​​​ഞ്ചെ​​​ണ്ണം
ചോ​​​ക്‌ലേ​​​റ്റ്
പൗ​​​ഡ​ർ​​​:​ ​​​ര​​​ണ്ട് ​സ്​​​​പൂൺ
ചോ​​​ക്‌​​​​​​​ലേ​​​റ്റ്
ഐ​​​സ്​​​​​​​​ക്രീം​​​:​ ​​​ഒ​​​രു​ ​സ്​​​​പൂൺ

ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​ ​വി​​​ധം
ഒ​​​രു​ ​ക​​​വ​ർ​ ​പാ​ൽ​ ​ഫ്രീ​​​സ​​​റി​ൽ​ ​വ​​​ച്ച് ​ക​​​ട്ട​​​യാ​​​ക്കി​​​യ​​​തു​ ​പൊ​​​ട്ടി​​​ച്ചു​ ​ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കു​​​ക.​ ​പ​​​ഞ്ച​​​സാ​​​ര,​ ​ഞാ​​​ലി​​​പ്പൂ​​​വ​ൻ​ ​പ​​​ഴം​ ​എ​​​ന്നി​വ​ ​ഇ​​​തു​​​മാ​​​യി​ ​ചേ​ർ​​​ത്ത് ​മി​​​ക്‌​​​​​​​സി​​​യി​ൽ​ ​അ​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക.​ ​നി​​​ല​​​ക്ക​​​ട​​​ല,​ ​ക​​​ശു​​​വ​​​ണ്ടി​​​പ്പ​​​രി​​​പ്പ് ​എ​​​ന്നി​വ​ ​പൊ​​​ടി​​​ച്ച​​​തും​ ​ചോ​​​ക്‌​​​​​​​ലേ​​​റ്റ് ​പൗ​​​​​​​ഡ​​​റും​ ​ചേ​ർ​​​ത്ത് ​വീ​​​ണ്ടും​ ​അ​​​ടി​​​ക്കു​​​ക.​ ​ഇ​​​ത് ​ഗ്ലാ​​​സി​ൽ​ ​ഒ​​​ഴി​​​ച്ച് ​മു​​​ക​​​ളി​ൽ​ ​ഒ​​​രു​ ​സ്​​​​പൂ​ൺ​ ​ചോ​​​ക്‌​​​​​​​ലേ​​​റ്റ് ​ഐ​​​സ്​​​​ക്രീ​​​മും​ ​വ​​​ച്ച് ​അ​​​ല​​​ങ്ക​​​രി​​​ക്കു​​​ക.

കോഫി കസ്റ്റാർഡ് പുഡ്ഡിംഗ്ചേ​​​രു​​​വ​​​കൾ

ബേ​​​സ് ​ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന്
മാ​​​രി​ ​ബി​​​സ്‌​​​ക്ക​​​റ്റ്
(​​​ന​​​ന്നാ​​​യി​ ​പൊ​​​ടി​​​ച്ച​​​ത്)​ ​:​ ​ര​​​ണ്ട​ര​ ​ക​​​പ്പ്
പ​​​ഞ്ച​​​സാ​ര​:​ 1​ ​ടീ​​​സ്​​​​പൂൺ
ബ​​​ട്ട​ർ​:​ ​​​അ​​​ര​​​ക്ക​​​പ്പ്
ടോ​​​പ്പിം​​​ഗ് ​ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന്
ക​​​ണ്ട​ൻ​​​സ്ഡ് ​മി​ൽ​​​ക്ക്:​ 1​ ​ടിൻ
പാ​ൽ​ ​:​ ​​​ര​​​ണ്ട​ര​ ​ക​​​പ്പ്
ചൈ​​​ന​​​ഗ്രാ​​​സ് ​:​ 10​ ​ഗ്രാം
വെ​​​ള്ളം​:​ ​ഒ​​​ന്ന​ര​ ​ക​​​പ്പ്
പ​​​ഞ്ച​​​സാ​ര​:​ 5​ ​ടേ​​​ബി​ൾ​ ​സ്​​​​പൂൺ
നെ​​​സ്‌​​​ക​​​ഫെ​ ​​​:​ 4​ ​ടേ​​​ബി​ൾ​ ​സ്​​​​പൂൺ

ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​ ​വി​​​ധം
ബേ​​​സ്:​ ​ബ​​​ട്ട​ർ​ ​ഉ​​​രു​​​ക്കി​യ​ ​ശേ​​​ഷം​ ​അ​​​ത് ​ബി​​​സ്‌​​​ക​​​റ്റു​ ​പൊ​​​ടി​​​ച്ച​​​തി​​​നൊ​​​പ്പം​ ​ചേ​ർ​​​ത്ത് ​പ​​​ഞ്ച​​​സാ​​​ര​​​യു​​​മി​​​ട്ട് ​ന​​​ന്നാ​​​യി​ ​മി​​​ക്‌​​​​​​​സ് ​ചെ​​​യ്യു​​​ക.​ ​ഇ​​​ത് ​ഒ​​​രു​ ​പു​​​ഡ്ഡിം​​​ഗ് ​ഡി​​​ഷി​ൽ​ ​നി​​​ര​​​ത്തി​ ​കൈ​​​കൊ​​​ണ്ട് ​ചെ​​​റു​​​താ​​​യി​ ​അ​​​മ​ർ​​​ത്തി​ ​ഫ്രി​​​ഡ്‌​ജി​ൽ​ ​വ​​​ച്ചു​ ​ത​​​ണു​​​പ്പി​​​ക്കു​​​ക.​ ​ടോ​​​പ്പിം​​​ഗ്:​ ​ഒ​​​രു​ ​പാ​​​ത്ര​​​ത്തി​ൽ​ ​ക​​​ണ്ട​ൻ​​​സ്ഡ് ​മി​ൽ​​​ക്ക്,​ രണ്ടു​ ​ക​​​പ്പ് ​പാ​ൽ​ ​(​​​അ​ര​ക്ക​​​പ്പ് ​മാ​​​റ്റി​ ​വ​​​യ്​​​​ക്ക​​​ണം​​​),​ ​പ​​​ഞ്ച​​​സാ​ര​ ​എ​​​ന്നി​വ​ ​ചെ​​​റി​യ​ ​തീ​​​യി​ൽ​ ​ചൂ​​​ടാ​​​ക്ക​​​ണം.​ ​അ​​​തേ​ ​സ​​​മ​​​യം​ ​മ​​​റ്റൊ​​​രു​ ​പാ​​​ത്ര​​​ത്തി​ൽ​ ​ചൈ​ന​ ​ഗ്രാ​​​സ് ​വെ​​​ള്ള​​​ത്തി​ൽ​ ​കു​​​തി​ർ​​​ത്ത് ​അ​​​ത് ​ചൂ​​​ടാ​​​ക്കി​ ​അ​​​ലി​​​യി​​​പ്പി​​​ക്ക​​​ണം.​ ​ചൈ​​​നാ​​​ഗ്രാ​​​സ് ​അ​​​ലി​​​ഞ്ഞ​​​ശേ​​​ഷം​ ​അ​​​ത് ​പാ​​​ലി​​​നൊ​​​പ്പം​ ​അ​​​രി​​​ച്ചു​ ​ചേ​ർ​​​ക്ക​​​ണം.​ ​ചേ​ർ​​​ക്കു​​​ന്ന​ ​സ​​​മ​​​യം​ ​ചൈ​​​നാ​​​ഗ്രാ​​​സും​ ​പാ​ൽ​ ​മി​​​ശ്രി​​​ത​​​വും​ ​ഒ​​​രേ​ ​ചൂ​​​ടി​ൽ​ ​ആ​​​യി​​​രി​​​ക്കാ​ൻ​ ​ശ്ര​​​ദ്ധി​​​ക്കു​​​ക.​ ​ന​​​ന്നാ​​​യി​ ​യോ​​​ജി​​​പ്പി​​​ക്കു​​​ക.
മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​അ​​​ര​​​ക്ക​​​പ്പ് ​പാ​​​ലി​ൽ​ ​ചെ​​​റു​​​ചൂ​​​ടോ​​​ടെ​ ​നെ​​​സ്‌​​​ക​​​ഫെ​ ​മി​​​ക്‌​​​​​​​സ് ​ചെ​​​യ്യ​​​ണം.​ ​അ​​​തി​​​നു​​​ശേ​​​ഷം​ ​ചൈ​​​ന​​​ഗ്രാ​​​സും​ ​പാ​​​ലും​ ​ക​​​ണ്ട​ൻ​​​സ്ഡ് ​മി​ൽ​​​ക്കും​ ​കൂ​​​ടി​ ​യോ​​​ജി​​​പ്പി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​മി​​​ശ്രി​​​ത​​​ത്തി​​​ലേ​​​ക്ക് ​ചേ​ർ​​​ക്ക​​​ണം.​ ​ഇ​​​ത് ​ഫ്രി​​​ഡ്‌​​​ജി​ൽ​ ​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​ബി​​​സ്‌​​​ക​​​റ്റു​​​കൂ​​​ട്ടി​​​നോ​​​ട് ​ചേ​ർ​​​ക്ക​​​ണം.​ ​പ​​​തു​​​ക്കെ​ ​ബി​​​സ്‌​​​ക​​​റ്റി​​​നു​ ​മു​​​ക​​​ളി​ൽ​ ​ഒ​​​ഴി​​​ക്ക​​​ണം.​ ​അ​​​തി​​​നു​​​ശേ​​​ഷം​ ​ഫ്രി​​​ഡ്‌​​​ജി​ൽ​​​വ​​​ച്ചു​ ​ത​​​ണു​​​പ്പി​​​ച്ച് ​ ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ജാം പുഡ്ഡിംഗ്ചേ​​​രു​​​വ​​​കൾ

റൊ​​​ട്ടി​ ​(​​​ചെ​​​റു​​​ത്)​ ​:​ ​​​ഒ​​​ന്ന്
പാ​ൽ​​​:​ 1​ ​ക​​​പ്പ്
പ​​​ഞ്ച​​​സാ​ര​:​ 4​ ​ടേ​​​ബി​ൾ​ ​സ്​​​​പൂൺ
ബ​​​ട്ട​ർ​:​ 2​ ​ടേ​​​ബി​ൾ​ ​സ്​​​​പൂൺ
മു​​​ട്ട​:​​​ 3​ ​എ​​​ണ്ണം
വാ​​​നി​ല​ ​എ​​​സ​ൻ​​​സ് ​:​ 1​ ​ടീ​​​സ്​​​​പൂൺ
ജാം​:​ 3​ ​ടേ​​​ബി​ൾ​ ​സ്​​​​പൂൺ

ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​ ​വി​​​ധം
റൊ​​​ട്ടി​ ​ചെ​​​റി​യ​ ​ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി​ ​ചൂ​​​ടു​​​പാ​​​ലി​ൽ​ ​മു​​​ക്കി​​​വ​​​യ്​​​​ക്കു​​​ക.​ ​മ​​​റ്റൊ​​​രു​ ​പാ​​​ത്ര​​​ത്തി​ൽ​ ​ബ​​​ട്ട​​​റും​ ​മു​​​ട്ട​​​യും​ ​കൂ​​​ടി​ ​ന​​​ന്നാ​​​യി​ ​മി​​​ക്‌​​​​​​​സ് ​ചെ​​​യ്യു​​​ക.​ ​അ​​​തി​ൽ​ ​മു​​​ട്ട​ ​ന​​​ന്നാ​​​യി​ ​പ​​​ത​​​പ്പി​​​ച്ചു​ ​ചേ​ർ​​​ക്ക​​​ണം.​ ​വാ​​​നി​ല​ ​എ​​​സ​ൻ​​​സും​ ​ചേ​ർ​​​ക്കാം.​ ​ഇ​​​തി​​​ലേ​​​ക്ക് ​പാ​​​ലി​ൽ​ ​കു​​​തി​ർ​​​ത്തു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​റൊ​​​ട്ടി​​​യും​ ​ചേ​ർ​​​ത്ത് ​ന​​​ന്നാ​​​യി​ ​യോ​​​ജി​​​പ്പി​​​ക്കു​​​ക.​ ​ഒ​​​രു​ ​പ​​​ര​​​ന്ന​ ​പാ​​​ത്ര​​​ത്തി​ൽ​ ​(​​​പു​​​ഡ്ഡിം​​​ഗ് ​ഡി​​​ഷ്)​ ​ബ​​​ട്ട​ർ​​​കൊ​​​ണ്ട് ​ഗാ​ർ​​​ണി​​​ഷ് ​ചെ​​​യ്​​​​ത് ​അ​​​തി​ൽ​ ​ജാം​ ​പു​​​ര​​​ട്ടി​​​യ​​​തി​​​നു​​​ശേ​​​ഷം​ ​ത​​​യ്യാ​​​റാ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​കൂ​​​ട്ട് ​ഒ​​​ഴി​​​ക്കു​​​ക.​ ​ഇ​​​തി​​​നു​​​ശേ​​​ഷം​ ​അ​​​ലു​​​മി​​​നി​​​യം​ ​ഫോ​​​യി​ൽ​​​കൊ​​​ണ്ട് ​മൂ​​​ടി​ ​സ്​​​​റ്റീ​​​മ​​​റി​ൽ​ ​വ​​​ച്ച് ​വേ​​​വി​​​ച്ചെ​​​ടു​​​ക്കു​​​ക.​ ​ഏ​​​ക​​​ദേ​​​ശം​ ​ഒ​​​രു​ ​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം​ ​ഇ​​​ത് ​ചൂ​​​ടോ​​​ടെ​ ​പ്ളേ​​​റ്റി​​​ലേ​​​ക്ക് ​തി​​​രി​​​ച്ചി​​​ട്ടു​ ​വി​​​ള​​​മ്പാം

LEAVE A REPLY

Please enter your comment!
Please enter your name here