2017ലെ ഗ്രാമി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. അഞ്ചു പുരസ്കാരങ്ങള്‍ നേടി ‘ബ്ലാക്ക്സ്റ്റാര്’ എന്ന ആല്‍ബം ഗ്രാമിയില്‍ താരമായി.
2016 ജനുവരിയില്‍ അന്തരിച്ച ഡേവിഡ് ബോവിയുടേതാണ് ആല്‍ബം. മികച്ച റോക്ക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടെര്‍നേറ്റീവ് മ്യൂസിക്ക് ആല്‍ബം, ബെസ്റ്റ് റെക്കോര്‍ഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക്സ്റ്റാര് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്കാരം ഫോര്‍മേഷനു ലഭിച്ചു. പാര്‍ക്ക്വുഡ് എന്റെര്ടെയിന്മെന്റ് പുറത്തിറക്കിയ
പുറത്തിറക്കിയ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മെലീനയാണ്. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള
പുരസ്കാരം അഡെലെയുടെ 25 നേടി. 25ലെ തന്നെ ഹെലോ എന്ന ഗാനത്തിനാണ് മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനു
ള്ള പുരസ്കാരവും.
മികച്ച പോപ് ഗ്രൂപ് പെര്ഫോമന്സിനുളള പുരസ്കാരം ട്വന്റി വണ്‍ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിനാണ് ലഭിച്ചത്.