വനിതാ ദിനത്തിൽ വനിതകൾക്കായി
വാനോളമുയരുന്നീ ലോകത്തിൻ വാഴ്ത്തുകൾ
ചർച്ചകൾ , സെമിനാറുകൾ
ടെലിവിഷൻ ഷോകൾ
വനിതകൾക്കായി എന്തെല്ലാം കാഴ്ച്ചകൾ
അബലയാണ് നീ, എന്നും അടിമ
പുരുഷന് മുൻപിൽ തല കുനിക്കേണ്ടവൾ
എന്നല്ലോ ഓരോ മാതാപിതാക്കളും
ഓർമ്മപ്പെടുത്തുന്നു നിൻ ബാല്യം മുതൽക്കേ
ഒച്ച എടുക്കുവാൻ ,ഉച്ചത്തിൽ ചിരിക്കുവാൻ
ഒപ്പമിരിക്കുവാൻ ഇല്ല അനുവാദം
ഉണ്ട് നിനക്ക് അകത്തായ്  ഒരിടം
ഉള്ളിലായ് എന്നും ഉൾവലിയേണം
ഓർക്കുകിൽ എന്തൊരു ആശ്ചര്യം, നമ്മളും
ആഘോഷിക്കുന്നീ വനിതാ ദിനം
വനിത തൻ ഉന്നമനത്തിനായി
നെട്ടോട്ടമോടുന്നു നേതാക്കളും
ജനിക്കുന്നതിൻ മുൻപേ കൊന്നു തള്ളുന്നു
പണ്ണെന്നുള്ള കാരണത്താൽ
പീഡന കഥകൾ ആലോഷമാക്കുന്നു
ചാനലുകളും നവ മാധ്യമവും
ചർച്ചകൾ കൊണ്ടോ, സെമിനാറിനാലോ
സ്ത്രീകൾ തൻ ഉന്നതി സാദ്യമാവോ?
ബഹുമാനിക്കാൻ പഠിച്ചിടാം ആദ്യം
പഠിപ്പിച്ചിടാം നാം തലമുറയേയും
അപമാനമേറ്റും ,താടനമേറ്റും
അടുക്കള വട്ടത്തിൽ കഴിയാൻ വിധിച്ചവൾ
സ്വയമേ ഉരുകി തൻ വീട്ടുകാർക്കായ്
വെളിച്ചം വിതറി കടന്നു പോകുന്നവൾ
ഉണരുക സോദരി ആദ്യം സ്വയം
പൊട്ടിച്ചെറിയൂ നിൻ ചങ്ങലകൾ
നീ സ്വയം ബന്ധന മുക്തയാകൂ
കാലമായ് അതിനായ് ഒരുങ്ങുക നീ …….
     
                         റോബിൻ കൈതപ്പറമ്പു്

LEAVE A REPLY

Please enter your comment!
Please enter your name here