നിന്നെ പരിചയപ്പെടുമ്പോൾ ഞാൻ വെറും വട്ടപൂജ്യം ആയിരുന്നു…. ആ പൂജ്യത്തിനും വിലയുണ്ടെന്ന് എന്നെ തിരിച്ചറിയിച്ചതു നീയാണ്. ആ തിരിച്ചറിവുകൾക്ക്‌ ഇന്നു പ്രായം 12, ഈശ്വരാ ഇത്രപെട്ടെന്നു 12 വർഷം കടന്നു പോയോ, എന്ന തോന്നൽ തന്നെയാണു നീ എനിക്കു തന്ന എറ്റവും വലിയ സമ്മാനം. (നിനക്ക് അങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല)

എന്റെ സുഹൃത്ത്‌ എന്ന നീ, എന്റെ പ്രണയിനി ആയി മാറിയപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു ഇവൾ ഏതെങ്കിലും ഒരു ദിവസം എന്നോടു വിളിച്ചു പറയും,‘ജയാ എന്റെ കല്യാണം ഉറപ്പിച്ചു നമുക്ക് എല്ലാം മറക്കാം, ഇനി എന്നെ വിളിക്കരുത് ’എന്ന് (അല്ല അതാണല്ലോ നാട്ടു നടപ്പ്) പക്ഷെ ആ കണക്കുകൂട്ടലുകൾ തെറ്റിച്ച്, എന്റെ കണക്കുകൂട്ടലുകൾ ശരിയാക്കാനായി…എന്റെ ജീവിതത്തിലേക്കു നീ വന്നു കയറിയപ്പോഴാണു ജീവിതത്തിനു ഇത്രയും സൗന്ദര്യം ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞത്.

‘ദൈവത്തിന്റെ ആനന്ദാശ്രുക്കളാണു മക്കളായി ഭൂമിയിൽ ജന്മമെടുക്കുന്നത്’. നിന്നെക്കാൾ കരുത്ത് എനിക്കാണ് എന്ന അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഒൻപതു മാസം നീ വയറ്റിൽ ചുമന്നു കൊണ്ടു നടന്ന ആ കരുത്തിന്റെ മുൻപിൽ എന്റെ കരുത്ത് ഒന്നുമല്ല എന്നു ഞാൻ തിരിച്ചറിഞ്ഞു… സ്ത്രീകളെ കൂടുതൽ ബഹുമാനിക്കാൻ ഞാൻ പഠിച്ചു.

ആദിക്ക് ഇപ്പൊ 10 വയസായി, വേദയ്ക്കു നാലും. മക്കൾ എത്ര വലുതായാലും അച്ഛനു മക്കൾ എന്നും ചെറുതു തന്നെയാണ്. അതുപോലെ മക്കളുടെ മുൻപിൽ അച്ഛൻ ചെറുതാകാതിരിക്കാനുള്ള പ്രവർത്തികൾ ചെയ്യാതിരിക്കാൻ ഞാനും ശ്രമിക്കാറുണ്ട്, ശ്രദ്ധിക്കാറുണ്ട്…… എങ്ങിനെ ഈ 12 വർഷങ്ങൾ പോലെ ഇനിയും സുന്ദരമായി എങ്ങനെ മുന്നോട്ടു പോകാം എന്നു ഞാൻ എന്നോടു തന്നെ ചോദിച്ചപ്പോൾ എന്റെ ഹൃദയം എന്നോടു പറഞ്ഞ വാക്കുകൾ ഇതാണ്….. ‘ഒരിക്കലും നിന്നിലെ സുഹൃത്തിനെ നശിപ്പിക്കരുത്, അവരെ അംഗീകരിക്കുന്നതിൽ നിന്നും, അവരെ മനസ്സിലാക്കുന്നതിൽ നിന്നും നീ അകന്നു പോകരുത്…

LEAVE A REPLY

Please enter your comment!
Please enter your name here