28 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഗുഡ്‌വിൽ സിനിമാസിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നത്. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 1993ൽ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2018ൽ ചാർട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നെന്നു. ഒരു ഗെയിം ത്രില്ലർ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വൺ, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിരത്നത്തിന്റെ സ്വപ്നചിത്രം പൊന്നിയിൻ സെൽവനാണ് ജയറാമിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭാസ് ചിത്രം രധേശ്യമിലും ജയറാം അഭിനയിക്കുന്നുണ്ട്. അല്ലു അർജുന്റെ അല വൈകുണ്ഠപുരമുലോ ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ തെലുങ്കിൽ തിളങ്ങുന്ന താരമായിരിക്കുകയാണ് ജയറാം.

LEAVE A REPLY

Please enter your comment!
Please enter your name here