മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഉദയാനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്.
ശക്തമായ കഥാപാത്രമായി വടിവേലുവും എത്തുന്നു. ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനാണ് നിര്‍വഹിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 2017 വേലൈക്കാരനിലൂടെയാണ് ഫഹദ് ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. തെലുങ്കില്‍ പുഷ്പയില്‍ വില്ലനായി എത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here