മാര്‍വല്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ചിത്രത്തിന്റെ പ്രത്യേകതയായ ക്രിസ്റ്റ്യന്‍ ബെയ്ല് കൈകാര്യം ചെയ്യുന്ന വില്ലന്‍ വേഷവും ട്രെയ്ലറിലൂടെ ശ്രദ്ധനേടുകയാണ്. ഗോര്‍ ദ് ഗോഡ് ബുച്ചര്‍ എന്ന കഥാപാത്രത്തെയാണ് ബെയ്ല് അവതരിപ്പിക്കുന്നത്.
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം പുറത്തിറങ്ങിയ ട്രെയ്ലര് 80 ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.