കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരം ബിപാഷ ബസു വിവാഹിതയാകുന്നു. ബോളിവുഡ് നടനും മോഡലുമായ കരണ്‍ സിങ് ഗ്രോവറാണ് സ്വപ്നനായികയ്ക്കു താലിചാര്‍ത്തുന്നത്. ഏപ്രില്‍ 29-ന് രാവിലെ ബിപാഷയുടെ വീട്ടിലാണ് വിവാഹം.  

ബന്ധുക്കള്‍ക്കും വളരെ അടുപ്പമുള്ളവര്‍ക്കും മാത്രമേ ക്ഷണമുള്ളൂ. വൈകുന്നേരം ലോവര്‍ പരേലിലെ സെന്റ് റെഗീസില്‍ വധൂവരന്‍മാര്‍ ഒരുക്കുന്ന വിരുന്നില്‍ ബോളിവുഡിലെ താരനിര പങ്കെടുക്കും. ഡിസൈനര്‍ വസ്ത്രാലങ്കാരകന്‍ റോക്കിസ് ആണ് ബിപാഷയുടെ വിവാഹവസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്.

ബിപാഷ നേരിട്ടാണ് ചടങ്ങുകള്‍ക്ക് ആസൂത്രണവും മേല്‍നോട്ടവും വഹിക്കുന്നതെന്നാണ് ബോളിവുഡിലെ സംസാരം. 

ബംഗാളി-പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍. എന്നാല്‍, ഇതുസംബന്ധിച്ച കൂടതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ താരം തയ്യാറായിട്ടില്ല.

നേരത്തേ രണ്ടുപേരുടെയും വീട്ടുകാര്‍  വിവാഹത്തിനെതിരായിരുന്നു. എന്നാല്‍, ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ നടക്കാന്‍ പോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

വിവാഹവാര്‍ത്തയോട് ബിപാഷയും കരണും ഇനിയും പ്രതികരിച്ചിട്ടില്ല.   

LEAVE A REPLY

Please enter your comment!
Please enter your name here