സിനിമ – ടെലിവിഷന്‍ താരം സുബി സുരേഷിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ്. ചെയര്‍മാന്‍ അലക്‌സ് വിളനിലം കോശി, പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, സെക്രട്ടറി ഡോ. പ്രവീണ്‍ പൈ, ട്രഷറര്‍ ബാലഗോപാല്‍ വെളിയത്ത് എന്നിവര്‍ വിട പറഞ്ഞ മലയാളത്തിന്റെ പ്രീയ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.

ഔദ്യോഗിക ബഹുമതികളോടെയാണ് സുബി സുരേഷിന്റെ സംസ്‌കാരം നടന്നത്. ചേരാനെല്ലൂര്‍ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. ഇന്ന് രാവിലെ എട്ടു മണിയ്ക്ക് സുബിയുടെ വരാപ്പുഴയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് 10മണിയ്ക്ക് വരാപ്പുഴ പുത്തന്‍പള്ളി പാരീഷ് ഹാളിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ചേരാനെല്ലൂര്‍ പൊതുശ്മശാനത്തില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here