ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ഡോണ്‍ 3 യില്‍ നിന്ന് ഷാരൂഖ് ഖാന്‍ പിന്മാറി. തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് നേരത്തെ നിര്‍മ്മാതാവ് റിതേഷ് സിദ്ധ്വാനി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. പക്ഷെ ഇപ്പോഴിതാ ഡോണ്‍ അകാന്‍ ഷാരൂഖ് താല്പര്യപെടുന്നില്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

 

ഡോണ്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഒഴിയാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിച്ചു. ഡോണ്‍ 3യുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനുമായി ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരു തിരക്കഥയുടെ രൂപമെടുത്ത രണ്ട് ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. അടുത്തിടെ നടന്ന മീറ്റിംഗില്‍ ഈ സമയത്ത് വീണ്ടും ഡോണായി തിരിച്ചെത്താന്‍ ഷാരൂഖ് താല്‍പ്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചു. എല്ലാത്തരം പ്രേക്ഷകരെയും പ്രീതിപ്പെടുത്തുന്ന കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറാണ്. തന്റെ തീരുമാനം എക്‌സലിലെ മേധാവികളോട് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 

ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ഒരു ന്യൂ ജന്‍ നായകനെ തേടുകയാണ് ഫര്‍ഹാന്‍ അക്തര്‍. ആദ്യം ഇറങ്ങിയ ഡോണില്‍ അമിതാഭ് ബച്ചന്‍ ആയിരുന്നു നായകന്‍. പിന്നീട് അത് റീബൂട്ട് ചെയ്താണ് ഷാരൂഖ് നായകനായി എത്തിയ ഡോണ്‍ റിലീസ് ചെയ്തത്. എന്തായാലും ഒരു യുവ നടനെ നായകനാക്കി ഫര്‍ഹാന്‍ ഡോണ്‍ 3 ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here