തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ള​ത്തി​ലെ​ ​സ​മാ​ന്ത​ര​ ​സി​നി​മ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്ക് ​ക​രു​ത്തു​പ​ക​ർ​ന്ന​ ​ടി.​വി.​ച​ന്ദ​ന് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ 2022​ലെ​ ​ജെ.​സി.​ ​ഡാ​നി​യേ​ൽ​ ​പു​ര​സ്‌​കാ​രം.​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഈ​ ​പ​ര​മോ​ന്ന​ത​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​രം.

സം​വി​ധാ​യ​ക​ൻ​ ​കെ.​പി.​ ​കു​മാ​ര​ൻ​ ​ചെ​യ​ർ​മാ​നും​ ​ന​ട​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​വി.​കെ.​ ​ശ്രീ​രാ​മ​ൻ,​ ​ന​ടി​ ​രേ​വ​തി​ ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളും​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​സി.​അ​ജോ​യ് ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​സ​മി​തി​യാ​ണ് ​പു​ര​സ്‌​കാ​രം​ ​നി​ർ​ണ​യി​ച്ച​ത്.
1993​ൽ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​പു​ര​സ്‌​കാ​രം​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ഴ് ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ളും​ 10​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡു​ക​ളും​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​​ഭാ​ര്യ: രേ​വ​തി​ ​ച​ന്ദ്ര​ൻ,​​​ ​മ​ക​ൻ​ ​യാ​ദ​വ​ൻ.

LEAVE A REPLY

Please enter your comment!
Please enter your name here