??????????????????????????????????????????????????????????????????????????????????????????????????????

അമ്പത്താറാം പിറന്നാളില്‍ പുലിമുരുകനായി മോഹന്‍ലാല്‍. ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യും.

ലാലേട്ടന്‍റെ ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യദൃശ്യങ്ങളാണ് ടീസറായി പുറത്തുവന്നത്. പുലിമുരുകനിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉദയകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. പ്രമുഖ തെന്നിന്ത്യന്‍ ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

തെലുങ്ക് നടന്‍ ജഗപതി ബാബു പ്രധാനവില്ലനാകുന്ന ചിത്രത്തില്‍ മകരന്ദ് ദേശ്പാണ്ടെ, ലാല്‍, സൂരാജ് വെഞ്ഞാറമൂട് തുടങ്ങി മികച്ച അഭിനേതാക്കളുടെ നിര തന്നെ അണിനിരക്കുന്നുണ്ട്. വിയറ്റ്്്നാമിലും‍ േകരളത്തിലുമായി ചീത്രീകരണം പൂര്‍ത്തിയാക്കി ജൂലൈ ഏഴിന് പടം റിലീസ് ചെയ്യും. 

Pulimurugan Movie Official Teaser HD | Mohanlal | Vyshak … – YouTube

LEAVE A REPLY

Please enter your comment!
Please enter your name here