മമ്മൂട്ടി നായകനായെത്തുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിതിന്‍ രഞ്ജിപണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി,നേഹ സക്‌സേന,വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. രഞ്ജിപണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം ചെയ്യുന്നത് എന്ന പ്രത്യേകതയാണ് കസബയ്ക്കുള്ളത്. നേഹ സക്‌സനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്റ്റോറി എന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം, രൗദ്രം തുടങ്ങിയ സിനിമകളുമായി ഈ ചിത്രത്തിന് താരതമ്യമുണ്ടാവില്ല.

kasabba

LEAVE A REPLY

Please enter your comment!
Please enter your name here