ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ ആമുഖരംഗവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച്ച ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് രജനികാന്തിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ആദ്യരംഗങ്ങള്‍ പ്രചരിക്കുന്നത്. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ചില സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സൈറ്റുകളില്‍ നിന്ന് ഇവ പിന്‍വലിക്കുകയും ചെയ്തു.

ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു.  22നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആയിരത്തോളം തീയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡിട്ടിരുന്നു. ഇതിനിടെയാണ് ചിത്രം ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here