ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കുന്നു. തിങ്കളാഴ്ച മുതല്‍ പാക് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് സിനിമകളില്‍ പാക് അഭിനേതാക്കളെ വിലക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

 ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വ്യവസായത്തെ ബാധിച്ചതായി പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സോറൈഷ് ലഷരി പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here