ലയാളത്തിന്റെ ന്യൂജെന്‍ താരങ്ങളായ ഫഹദ് ഫാസിലും സണ്ണി വെയ്‌നും ഒന്നിക്കുന്നു. റൊമാന്റിക് കോമഡി ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ഇരുവരും എത്തുക. സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവന്നിട്ടില്ല.

മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗമെത്തിയപ്പോള്‍ മലയാളി പരിചയപ്പെട്ട രണ്ടു താരങ്ങളായിരുന്നു ഫഹദും സണ്ണി വെയ്‌നും. അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തില്‍ സ്വാഭാവിക അഭിനയത്തിന്റെ മനോഹാരിതയുമായി ഇരുവരും ഒന്നിച്ചിരുന്നു.

അന്നേ ശ്രദ്ധ നേടിയവരാണീ ജോഡികള്‍. നോട്ടം കൊണ്ടുപോലും കാഴ്ചക്കാരുടെ മനസിലിടം നേടാന്‍ നേടാന്‍ പ്രതിഭയുള്ള രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ ആ സിനിമ പ്രേക്ഷകര്‍ കാത്തിരുന്നു കാണുന്ന ഒന്നാകും എന്നുറുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here