മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാർ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജ്‌കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തിൽ രാജ്കുമാർ വ്യക്തമാക്കുന്നു.

രാജ്‌കുമാറിന്റെ വാക്കുകൾ-
‘ആഴ്‌ചയിൽ ഒരിക്കൽ ഡോക്‌ടർമാർ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവർ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാൾ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നിൽ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്’

LEAVE A REPLY

Please enter your comment!
Please enter your name here