( ഫോമാ ന്യൂസ് ടീം’)

ഫോമയുടെ കീഴിലുള്ള രാഷ്ട്രീയ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ബുധനാഴ്ച വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം, 9.30 മണിക്ക് കേരളത്തിൽ ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചർച്ച സംഘടിപ്പിക്കുന്നു.

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഏറെ പ്രധാനമായ നിയമ സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ മുന്നണികളുടെ നിലപാടുകൾ അറിയാനും, കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും, പദ്ധതികളും അറിയാനുമുതകുന്ന ഗൗരവമേറിയ വാദപ്രദിപാദങ്ങളാണ് ഫോമാ ഈ ചർച്ചയിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. പ്രവാസി മലയാളികൾക്കായി വിവിധ രാഷ്രീയ നിലപാടുകൾ അവതരിപ്പിച്ചും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.

കേരളത്തിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രതിനിധികൾ എൻ.എ വാഹിദ്, എം മുരളി , ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കായി എം.എൽ.എ രാജു എബ്രഹാം,

20-20 ചെയർമാൻ സാബുജേക്കബ്, ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ ) പ്രതിനിധി സി കെ പദ്മനാഭൻ എന്നിവരും,

പ്രവാസിമലയാളികളുടെ രാഷ്‌ടീയ നിലപാടുകൾ വ്യക്തമാക്കുന്നതിനു ഇടതുപക്ഷ സഖ്യത്തിനുവേണ്ടി ജിബി തോമസ്, ബിജു ഗോവിന്ദൻ കുട്ടി, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു യു.എ .നസീർ, ജെസി റിൻസി, എൻ.ഡി.എ യുടെ നിലപാടുകൾ വ്യക്തമാക്കാൻ സുരേന്ദ്രൻ നായർ, രാജീവ് ഭാസ്കർ എന്നിവരും ചർച്ചയിൽ അണിനിരക്കും.

ചർച്ചയുടെ ഭാഗമായി, പ്രാവാസിമലയാളികളും പ്രമുഖരുമായ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ ചോദ്യങ്ങൾ ഉന്നയിക്കും.

ചർച്ചകൾക്ക് , ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ രാഷ്ട്രീയ വേദി ഭാരവാഹികളായ സജി കരിമ്പന്നൂർ, എ.സി.ജോർജ്ജ്, ഷിബു പിള്ള, സ്കറിയ കല്ലറക്കൽ, ലോണാ എബ്രാഹാം, പോൾ ഇഗ്‌നേഷ്യസ്, ആന്റോ കവലക്കൽ , എന്നിവർ നേത്യത്വം നൽകും.

ചർച്ചയിൽ രാഷ്‌ടീയ പ്രബുദ്ധരായ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ രാഷ്ട്രീയ വേദി

ചെയര്മാന് സജി കരിമ്പന്നൂർ, സെക്രട്ടറി എ.സി.ജോർജ്ജ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here