( സലിം ; ഫോമാ ന്യൂസ് ടീം )

പ്രവാസി മലയാളികൾക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും, അവകാശങ്ങളും  വെട്ടിക്കുറച്ചും, യാത്രാ നിയന്ത്രണങ്ങളുൾപ്പടെ, മറ്റു പല ആനുകൂല്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയും, വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവിന്റെ വെളിച്ചത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനും, പ്രവാസി മലയാളികളുടെ ആശങ്കകൾ ദുരീകരിക്കുന്നതിനും ,  ഫോമ ദേശീയ കമ്മറ്റി, ഫ്ലോറിഡ സൺഷൈൻ റീജിയനും, സൗത്ത് ഈസ്റ് റീജിയനും ആയി ചേർന്ന്   അറ്റ്‌ലാന്റാ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി മാർച്ച്‌  10 നു   ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചു . കോൺസുലേറ്റ്  ഉദ്യോഗസ്ഥയായ മിനി നായർ കൂടി മുൻകൈ എടുത്താണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ  ശ്രീ റജീബ് ഭട്ടാചാര്യ  , പാസ്പോർട്ട് ആൻഡ് പ്രസ്സ് ഇൻഫർമേഷൻ കോൺസൽ ശ്രീ ദാവേന്ദർ സിംഗ് , ഓ.സി.ഐ. ആൻഡ് വിസ വിഭാഗം വൈസ് കോൺസൽ ശ്രീ ജയാ പഴനി  പരസ്യ വിഭാഗം ഉദ്യോഗസ്ഥൻ ശ്രീ പ്രസാദ് വൻപാൽ  എന്നിവരും കോൺസുലേറ്റിന്റെ പ്രതിനിധീകരിച്ചു  മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.

ഭാരത സർക്കാരിന്റെ നയപരിപാടികൾ , നടത്തിപ്പു ചട്ടങ്ങൾ , വന്ദേ ഭാരത് മിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ,  പ്രവർത്തന പരിപാടികൾ,  കോവിഡ് കാലത്ത് ഭാരത് സർക്കാർ സ്വീകരിച്ച നടപടികൾ തുടങ്ങിയവയെ  സംബന്ധിച്ചു ബഹുമാന്യ കോൺസൽ ജനറൽ  വിശദീകരിച്ചു.

ഓ.സി.ഐ. ആൻഡ് വിസ വിഭാഗം വൈസ് കോൺസൽ ശ്രീ ജയാ പഴനിയും , പരസ്യ വിഭാഗം ഉദ്യോഗസ്ഥൻ ശ്രീ പ്രസാദ് വൻപാലും ചേർന്ന്  ഓ.സി.ഐ.കാർഡ് പുതുക്കുന്നതും, അപേക്ഷിക്കുന്നതും,  സംബന്ധിച്ചുള്ള  നിർദ്ദേശങ്ങളിൽ  കൂടുതൽ വ്യക്തത വരുത്തുന്നതിനും, അപേക്ഷയുടെ നടപടി ക്രമങ്ങളും  ഒരു പവർപോയിന്റ് പ്രസന്റേഷൻ നടത്തി   ലളിതമായി വിശദീകരിച്ചു. നിലവിൽ ഓ.സി.ഐ. കാർഡ് പുതുക്കുന്നതിനുള്ള ഇളവ് ജൂൺ  മാസം അവസാനം വരെയുള്ളതായി അറിയിച്ചു. ജൂൺ  മാസം കഴിഞ്ഞാൽ ഇളവ് ബാധകമാവില്ലെന്നും കോൺസുലാർ ഉദ്യോഗസ്ഥർ  അറിയിച്ചു.

പാസ്പോർട്ട് ആൻഡ് പ്രസ്സ് ഇൻഫർമേഷൻ കോൺസൽ ശ്രീ ദാവേന്ദർ സിംഗ്, പാസ്പോർട്ട് അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചു.

അറ്റ്‌ലാന്റാ കോൺസുലേറ്റിന്റെ വെബ്‌സൈറ്റിൽ പുതുതായി ദോസ്ത് എന്ന പേരിൽ ഒരു ചാറ്റ് ബോക്സ് ചേർത്തതിനെ കുറിച്ച് വിശദമായി ഒരു വിഡീയോ അവതരിപ്പിച്ചു. അറ്റ്ലാന്റ കോൺസുലേറ്റിന്റെ വെബ്‌സൈറ്റിൽ ചെന്നാൽ പുതുതായി ചേർത്ത ദോസ്ത് എന്ന ചാറ്റ് ബോക്സ് കാണാം. സംശയങ്ങൾ ചാറ്റ് ബോക്സിൽ ടൈപ് ചെയ്തു സഹായമാവശ്യപ്പെടാനാവും. മാത്രമല്ല, കോൺസുലേറ്റിന്റെ വെബ്‌സൈറ്റിൽ വളരെ വിശദമായി വിവരങ്ങൾ നൽകിയിട്ടുണ്ട്. കോണ്സുലേറ്റിൽ വിളിക്കുന്നതിന്‌ മുൻപ് കൂടുതൽ വിവരങ്ങൾക്ക് വെബ്‍സൈറ്റിനെ ആശ്രയിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഇരുനൂറിലധികം പേർ പങ്കെടുത്ത മുഖാമുഖം പരിപാടിയിൽ പ്രതിനിധികളുടെ സംശയങ്ങൾക്കെല്ലാം കോൺസൽ ജനറൽ  സ്വാതി കുൽക്കർണിയും  , പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ  ശ്രീ റജീബ് ഭട്ടാചാര്യ  , പാസ്പോർട്ട് ആൻഡ് പ്രസ്സ് ഇൻഫർമേഷൻ കോൺസൽ ശ്രീ ദാവേന്ദർ സിംഗ് , ഓ.സി.ഐ. ആൻഡ് വിസ വിഭാഗം വൈസ് കോൺസൽ ശ്രീ ജയാ പഴം , പരസ്യ  വിഭാഗം ഉദ്യോഗസ്ഥൻ ശ്രീ പ്രസാദ് വൻപാൽ  എന്നിവരും മറുപടി നൽകി.

ഫോമാ ദേശീയ-മേഖല നേതാക്കൾ, അംഗസംഘടനകളുടെ ഭാരവാഹികൾ, കമ്മ്യൂണിറ്റി ലീഡേഴ്‌സ് എന്നിവർ പങ്കെടുത്ത  മുഖാമുഖം പരിപാടിയിൽ     ഫോമാ ജനറൽ സെക്രെട്ടറി ടി.ഉണ്ണികൃഷ്ണൻ സ്വാഗതം പറയുകയും മുഖാമുഖം പരിപാടി മോഡറേറ്റ് ചെയ്യുകയും ചെയ്തു. ചടങ്ങിൽ , ട്രഷറർ തോമസ് ടി.ഉമ്മൻ ആമുഖ പ്രഭാഷണം നടത്തി, ഫ്ലോറിഡ സൺഷൈൻ റീജിയൻ  ആർ.വി.പി.പി. വിത്സൺ ഉഴത്തിൽ,    സൗത്ത് ഈസ്റ് റീജിയൻ ഫോമാ  ദേശീയ സമിതി അംഗം പ്രകാശ് ജോസഫ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

പ്രവാസികൾക്ക് വളരെ ഉകാരപ്രദമായ ഇത്തരം മുഖാമുഖം  പോലുള്ള പരിപാടികളിൽ  ഇനിയും എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും, ഫോമ, പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിൽ ഉണ്ടാകുമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി ഉണ്ണികൃഷ്‌ണൻ  ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here