ദേശീയ കലാസംസ്‌കൃതി (എന്‍.സി.പി)യുടെ പ്രവാസി കാരുണ്യ അവാര്‍ഡ് പോള്‍ കറുകപ്പിള്ളില്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ സംഘടനാരംഗങ്ങളില്‍ സജീവ സാന്നിധ്യമായ പോള്‍ കറുകപ്പിള്ളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. കേരളാ ടൈംസ്, ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം നിലവില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കഴക്കൂട്ടത്ത് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പറാണ്. അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന പൗര പ്രവര്‍ത്തകനും മത നേതാവും മനുഷ്യസ്നേഹിയുമാണ്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ, ഫെഡറേഷന്‍ കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) മുന്‍ പ്രസിഡന്റായിരുന്ന പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സജീവമായി നേതൃരംഗത്തുണ്ട്. 1980ലാണ് പോള്‍ കറുകപ്പിള്ളില്‍ അമേരിക്കയില്‍ എത്തുന്നത്. ഫൊക്കാന രൂപീകരിക്കുന്നത് 1983ലാണ്. അന്ന് മുതല്‍ പലകമ്മിറ്റികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു. 1983ലെ പ്രഥമ കണ്‍വെന്‍ഷന്‍ ആയ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്‍ മുതല്‍ എല്ലാ കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. 2008 ലെ ഫിലാഡല്‍ഫിയാ കണ്‍വെന്‍ഷന്‍ 2010 ലെ ആല്‍ബെനി കണ്‍വെന്‍ഷന്‍ എന്നിവ നടക്കുമ്പോള്‍ ഫൊക്കാനയുടെ പ്രസിഡന്റുമായിരുന്നു.

ഫൊക്കാനയുടെ വളര്‍ച്ചയുടെ ഓരോഘട്ടവും നേര്‍ക്കു നേര്‍കണ്ട വ്യക്തിയാണ് പോള്‍ കറുകപ്പിള്ളിലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാന്‍ കഴിയും. രണ്ട് തവണ ഫൊക്കാന പ്രസിഡന്റായ വ്യക്തിയാണ് പോള്‍ കറുകപ്പിള്ളില്‍. ഫൊക്കാനയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മുന്‍പില്‍ നിന്നു നയിച്ചിട്ടുള്ള കറുകപ്പള്ളി സംഘടനയില്‍ ഏറെ അംഗീകാരമുള്ള നേതാവാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍്ത്തന രംഗങ്ങളിലും പ്രതിസന്ധി ഘട്ടത്തിലും നേരിട്ടും അല്ലാതെയും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്. കോവിഡ് കാലത്ത് സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കിയത് പോള്‍ കറുകപ്പിള്ളിയായിരുന്നു.

ഐഒസി യുഎസ്എയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്ന അദ്ദേഹം സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ സംഘടനാരംഗങ്ങളിലെ നേതൃത്വത്തില്‍ സജീവമാണ്. നിലവില്‍ പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റിന്റെ പ്രസിഡന്റായ പോള്‍ കറുകപ്പിള്ളില്‍, പരുമല കാന്‍സര്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, ഓര്‍ത്തഡോക്‌സ് ടിവി ബോര്‍ഡ് ഓഫ് ഡയറക്ടര്‍, ജയ്ഹിന്ദ് ടിവി യുഎസ് ആന്‍ഡ് കാനഡാ ഡയറക്ടര്‍, ഐഒസി നാഷണല്‍ വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍(2014-2018), ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ന്യൂയോര്‍ക്ക് പ്രസിഡന്റ്, ന്യൂ സിറ്റി ലൈബ്രററി ബോര്‍ഡ്(2009-2015), ട്രഷറര്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേമ്പര്‍ ഓഫ് കൊമേഴ്‌സ്(2011-2013), മാനേജിംഗ് കമ്മിറ്റി മെമ്പര്‍, എന്‍ഇ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്(2007-2012) എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here