ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, സൺ ടാൻ, മുഖക്കുരു തുടങ്ങി നിരവധി ചർമ പ്രശ്നങ്ങൾ മിക്കവരെയും അലട്ടുന്നതാണ്. ഓരോ ചർമ പ്രശ്നങ്ങൾക്കും വ്യത്യസ്ത ക്രീമുകളും ലോഷനും ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ ഈ സൗന്ദര്യവർദ്ധകങ്ങൾ വരുത്തി വയ്ക്കുന്ന സൈഡ് എഫക്ട്സ് കുറച്ചൊന്നുമല്ല. ചർമ്മത്തിലെ വിവിധ പ്രശ്നങ്ങൾക്ക് ഒരുത്തമ പരിഹാരം കണ്ടെത്തിയാലോ? ഐസ് ക്യൂബ് ഫേഷ്യലിനെപ്പറ്റി കേട്ടിട്ടുണ്ടോ? അൽപ്പം സമയം ചെലവിട്ടാൽ വളരെ പെട്ടെന്ന് തന്നെ ഫലം തരുന്ന ഒരു ഹോംമെയ്ഡ് ഫേഷ്യലാണിത്.

ആവശ്യമുള്ളവ

സാലഡ് വെള്ളരി – ഒന്ന്
തക്കാളി – ഒന്ന്
തൈര് – നാല് സ്പൂൺ
മുൾട്ടാണി മിട്ടി – 3 സ്പൂൺ
റോസ് വാട്ടർ – മിശ്രിതമാക്കാൻ പാകത്തിന്
റോസാപ്പൂവിതളുകൾ

ഐസ് ക്യൂബ് തയ്യാറാക്കാം

സാലഡ് വെള്ളരിയും തക്കാളിയും നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിനെ അരിച്ച് നീര് മാത്രമായി വേർതിരിച്ചെടുക്കുക. അൽപം പോലും വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേയ്ക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക. ശേഷം മുൾട്ടാണിമിട്ടി റോസ്‌വാട്ടർ എന്നിവ ചേർത്ത് വെള്ളം പോലെ ലൂസ് കൺസിസ്റ്റൻസിയിൽ മിക്സ് ചെയ്യുക. ഇതിലേയ്ക്ക് റോസാപൂവിന്റെ ഇതളുകൾ കൂടി ചേർത്ത് കൊടുക്കാം.

ഈ മിശ്രിതം ഐസ് ട്രേയിലോഴിച്ച് മൂന്ന മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. ശേഷം ഉപയോഗിക്കാൻ കഴിയും. ഈ ഐസ് ക്യൂബ് ഉപയോഗിച്ച് മുഖത്തും കഴുത്തിലും വളരെ സാവധാനം കുറഞ്ഞത് 15 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഒരു ടവൽ കൊണ്ട് തുടച്ച് മാറ്റാം. ആഴ്ചയിൽ നാല് പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുഖകാന്തി വ‌ർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഈ ഐസ് ക്യൂബ്സ് ഏകദേശം പത്ത് ദിവസം വരെ കേടു കൂടാതെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാൻ കഴിയും. മേക്കപ്പ് ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഐസ്ക്യൂബ് ഫേഷ്യൽ ചെയ്താൽ ചർമ്മ സൗന്ദര്യം വർദ്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here