Monday, June 5, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംവേനൽച്ചൂടകറ്റാൻ എത്ര മാത്രം വെള്ളം കുടിക്കണം? ശരീരത്തിന് ആവശ്യമായ അളവിൽ ജലം ലഭിക്കുന്നുണ്ടോ എന്നറിയാൻ ഈ...

വേനൽച്ചൂടകറ്റാൻ എത്ര മാത്രം വെള്ളം കുടിക്കണം? ശരീരത്തിന് ആവശ്യമായ അളവിൽ ജലം ലഭിക്കുന്നുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ പരിശോധിക്കൂ

-

വേനൽച്ചൂടകറ്റാൻ ഏറ്റവും ഉത്തമമായ വഴി ആവശ്യത്തിന് പാനീയങ്ങൾ കുടിക്കുകയാണെന്ന് എല്ലാവർക്കും ബോദ്ധ്യമുള്ള കാര്യമാണ്. എന്നാൽ ഒരു ദിവസം എത്രത്തോളം വെള്ളമാണ് ഇങ്ങനെ ശരീരത്തിന് ആവശ്യമായി വരുന്നത്, പലപ്പോഴായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിർജലീകരണം അടക്കം ഒഴിവാക്കുന്നതിന് പ്രാപ്തമാണോ എന്നീ കാര്യങ്ങൾ എങ്ങനെയാണ് തിരിച്ചറിയാനാവുക? ദിവസവും വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കുക എന്നതാണ് ഇതിനുള്ള ഉത്തരം. ഇത് വഴി ശരീരത്തിന് ആവശ്യമായ അളവിലുള്ള അത്രയും ജലം കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാവുന്നതാണ്.

ദിവസേനെ കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദഗ്ദർ അറിയിക്കുന്നത്. എന്നാൽ ഒരോരുത്തരുടെയും ശാരീരികപ്രകൃതം അനുസരിച്ചായിരിക്കും എത്രത്തോളം വെള്ളമാണ് ശരീരത്തിന് ആവശ്യമായി വരിക എന്ന അളവ് നിർണയിക്കപ്പെടുന്നത്. നിങ്ങൾ വെള്ളം കുടിച്ച് കഴിഞ്ഞിട്ടും ശരീരത്തിന് കൂടുതൽ ആവശ്യമായി വരുന്നെങ്കിൽ വായയും ചുണ്ടും വരളുന്നതായി കാണാം. ഇത് കൂടാതെ മൂത്രത്തിന്റെ അളവും നിറവും പരിശോധിച്ചും ഇത് മനസിലാക്കാവുന്നതാണ്.

മഞ്ഞ കലർന്ന വെള്ള നിറം: മൂത്രത്തിന് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളതെങ്കിൽ ശരീരത്തിന് ആവശ്യമായ അളവിൽ ജലം ലഭിക്കുന്നുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്.ഇങ്ങനെയുള്ള സാഹചര്യത്തിൽ പൊതുവേ വലിയ അളവിൽ മൂത്രം പുറന്തള്ളപ്പെടുകയും മൂത്രത്തിന് ദുർഗന്ധമില്ലാതെയുമിരിക്കും.

ഇളം മഞ്ഞ നിറം: ശരീരത്തിന് ജലത്തിന്റെ ആവശ്യമുണ്ട്. ഉടനെ തന്നെ ഒരു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കാം.

മീഡിയം മഞ്ഞ നിറം: ശരീരത്തിൽ നിർജലീകരണമുണ്ട്. കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ഗ്ളാസ് വെള്ളം വരെ കുടിക്കാം.

കടും മഞ്ഞ നിറം: സാധാരണയായി ശരീരത്തിലെ ജലാംശം വളരെയധികം കുറയുമ്പോഴാണ് കുറഞ്ഞ അളവിൽ കടും മഞ്ഞ നിറത്തിൽ മൂത്രം പുറന്തള്ളപ്പെടുന്നത്. കൂടാതെ മൂത്രത്തിന് ദുർഗന്ധവുമുണ്ടാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉടനെ തന്നെ ഒരു കുപ്പി വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഒറ്റത്തവണ കൊണ്ട് പരിധിയിൽ കൂടുതൽ ജലം കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: