കൊച്ചി : ലോക ശബ്ദദിനത്തിനോടനുബന്ധിച്ചു ((World Voice Day ഏപ്രിൽ 16) കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ഒരാഴ്ച നീളുന്ന വോയ്‌സ് വീക്ക് നടക്കും. വോയ്‌സ് വീക്കിന്റെ ഭാഗമായി ഏപ്രിൽ 17 മുതൽ 22 വരെ വോയ്‌സ് പാത്തോളജിസ്റ് കൺസൾട്ടേഷൻ, രജിസ്‌ട്രേഷൻ, വോയ്‌സ് തെറാപ്പി എന്നിവ തികച്ചും സൗജന്യമാണ്. വീഡിയോ ലാറിംഗോസ്കോപ്പിക്ക് 50 % ഇളവും നൽകുന്നുണ്ട്.

അധ്യാപകർ, ഗായകർ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ, റേഡിയോ ജോക്കികൾ, വാർത്താവതാരകർ, സീരിയൽ-സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, ഇൻസ്റ്റാഗ്രാം താരങ്ങൾ, യൂട്യൂബ് വ്ളോഗേഴ്സ്, പ്രഭാഷകർ, പ്രാസംഗികർ, സ്റ്റാൻഡ്അപ്പ് കൊമേഡിയന്മാർ എന്നിവർക്കാണ് സൗജന്യ വോയ്‌സ് തെറാപ്പി നൽകുന്നത്. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്കുശേഷം 3 മുതൽ 5 വരെയുമാണ് കൺസൾട്ടേഷൻ സമയം. ബുക്കിംഗിന് വിളിക്കുക: 7559034000.

LEAVE A REPLY

Please enter your comment!
Please enter your name here