മുഴ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു.
ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു.
കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തതു.
മുഴ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു.
യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു.
ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും ഡോക്ടർമാർ അറിയിച്ചു.
ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ കണ്ടെത്തിയപ്പോൾ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ വീട്ടുകാരോട് അറിയിക്കുകയായിരുന്നുവെന്നും ഡോ. അതുൽ വ്യാസ് പറഞ്ഞു. ആശുപത്രി ചെയർമാൻ സുരേഷ്സിംഗ് ബദൗരിയയും വൈസ് ചെയർമാൻ മായങ്ക്‌രാജ് സിംഗ് ബദൗരിയയും ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരെ പ്രശംസിച്ചു.