
കാസര്‍കോട് ചെറുവത്തൂര്‍ മടിക്കുന്നില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കക്കൂസ് മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റാനുള്ള പദ്ധതിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.ചെറുവത്തൂരെയും പരിസര പ്രദേശങ്ങളിലെയും പുഴകളില്‍ ഇ കോളി ബാക്ടിരിയായുടെ സാനിധ്യം സ്ഥിരീകരിച്ചതോടെയാണ് കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റാനുള്ള പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്‍ രംഗത്തെത്തിയത്. ഇതിനായി മടിക്കുന്നിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കണ്ടെത്തിയത്. എന്നാല്‍ ജനവാസമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങള്‍
ചെറുവത്തൂര്‍, പൊള്ള, മാച്ചിപ്പുറം, തുടങ്ങി അഞ്ചോളം സ്ഥലങ്ങളിലെ 600 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി മൂന്ന് ജല വിതരണ പദ്ധതികളാണ് മടിക്കുന്നിലുള്ളത്. ഇത് കണക്കിലെടുക്കാതെയാണ് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതെന്നാണ് ആരോപണം. പദ്ധതിക്കായി ഉടന്‍ തന്നെ വേറേ സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകനാണ് ജനകീയ സമിതിയുടെ തീരുമാനം.