കൊച്ചി: വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോ പ്പ് & ഫെലോഷിപ്പ് കോഴ്‌സ് സംഘടിപ്പിച്ചു. 2023 സെ പ്റ്റം ബർ 23, 24 തീയതികളിൽ നടക്കുന്ന ഈ ശില്പശാല  വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും , വെർവാൻഡൽ ഇൻസ്റ്റിറ്റ്യൂ ട്ടും , കീഹോൾക്ലിനിക്ക് കൊച്ചി യും , ഇന്റർനാഷണൽ സൊസൈ റ്റി ഓഫ് കൊളോപ്രോക്റ്റോളജിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ, ശ്രീ .എസ്.കെ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ . ആർ.പത്മകുമാർ അധ്യക്ഷത വഹിച്ചു. ഡോ . മധുകർ പൈ ഡി , ഡോ. ഫാരിഷ് ഷംസ്, ഡോ .എസ്.ഡി . ശിവടെ , ഡോ . പ്രശാന്ത് രഹത്തെ , ഡോ . എൽ.ഡി . ലഡൂക്കർ, ഡോ . ശാന്തി വർധനി , ഡോ . മോഹൻ മാത്യു എന്നിവർ അഭിസംബോധന ചെയ്തു.
 ഇന്ത്യയുടെ വിവി ധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുക്കാൻ എത്തിയെന്ന്  ISCP 2023 കൊച്ചി  ഓർഗനൈസിംഗ് ചെയർമാൻ,ഡോ മധുകർ പൈ ഡി പറഞ്ഞു

പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്‌സ്, തുടങ്ങിയ രോഗങ്ങളെ കൈകാ ര്യം
ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലി റ്റി ആണ് പ്രോക്ടോളജി. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു.  ഇത് ജനങ്ങളുടെ ശ്രദ്ധയി ൽ കൊണ്ടുവരികയും , ശസ്ത്രക്രിയാവിദഗ്ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ഈ ശിൽപശാലയു ടെ ലക്ഷ്യം.

സ്റ്റാപ്ലറുകൾ, കീഹോൾ സർജറി , ലേസർ, സ്ക്ളീറോതെറാപ്പി തുടങ്ങി നിരവധി
പുരോഗതികളുള്ള ഒരു വികസ്വരമേഖലയാണിത്. തത്സമയ ശസ്ത്രക്രിയാ പ്രദർശനങ്ങളോടൊപ്പം ഈ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകൾ ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here