ജനീവ: കൊവിഡിന് എതിരെയുളള വാക്സിൻ പരീക്ഷണം മികച്ച രീതിയിൽ മുന്നേറുന്നുവെന്നും എന്നാൽ 2021 വരെ വാക്സിൻ പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര പരിപാടികളുടെ മേധാവി മൈക്ക് റയാൻ പറഞ്ഞു. വാക്സിൻ വിതരണം ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ട്, എന്നിരുന്നാലും വൈറസ് വ്യാപനം തടയുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം അറിയിച്ചു.വാക്സിൻ പരീക്ഷണത്തിൽ പുരോഗതി കെെവരിച്ചുവെന്നും നിരവധി വാക്സിനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയായിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് റയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പകർച്ച വ്യാധിക്കുളള വാക്സിനുകൾ സമ്പന്നർക്കൊ ദരിദ്രർക്കൊ എന്ന വ്യത്യാസമില്ലാതെ എല്ലാവരിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷിതവും ഫലപ്രദവുമെന്ന് തെളിഞ്ഞാൽ 100 ദശലക്ഷം കൊവിഡ് വാക്സിനുകൾ വാങ്ങാനായി യു.എസ് സർക്കാർ 1.95 ബില്യൺ ഡോളറാണ് മാറ്റിവച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് സമ്പർക്ക വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ സ്കൂളുകൾ തുറക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മൈക്ക് റയാൻ പറഞ്ഞു. രൂക്ഷമായ പകർച്ച വ്യാധിക്കിടയിലും അമേരിക്കയിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here