കൊവിഡ് വ്യാപനം നമ്മുടെ ആഹാര ശീലങ്ങളെയും സാമൂഹ്യ ശീലങ്ങളെയുമെല്ലാം അപ്പാടെ മാറ്റിമറിച്ച സാഹചര്യത്തിൽ ഇത് മാനസികവും ശാരീരികവുമായ അനാരോഗ്യത്തിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വിദഗ്ദ്ധ ഡോക്ടർമാർ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ആഹാരം
ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും (റിഫൈൻഡ് അല്ലാത്ത) പോഷകങ്ങൾ നൽകാനും രോഗപ്രതിരോധ വ്യവസ്ഥയുടെ കൃത്യമായ പ്രവർത്തനം ഉറപ്പു വരുത്താനും ആവശ്യമാണ്. ഓട്ട്സ്, തവിടുള്ള അരി, പച്ചക്കറികൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ കൊഴുപ്പു ചേ‌ർന്ന ഭക്ഷണങ്ങളും,​ അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ ഒഴിവാക്കിയുള്ളഭക്ഷണശൈലിയാണ് ഏറ്റവും നല്ലത്. ലോക്ക്ഡൗൺ സമയത്ത് സാധാരണ ജീവിതത്തേക്കാൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ കുറവായതിനാൽ കുറവ് കാലറി മതിയാവും എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയങ്ങളിൽആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. ശുദ്ധജലം തന്നെയാണ് ഏറ്റവും നല്ലത്. കാർബണേറ്റഡ് ഡ്രിങ്കുകൾ ഒഴിവാക്കണം.

വ്യായാമം
മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് ആഴ്ചയിൽ 150 മിനിറ്റ് മിതമായ രീതിയിലുള്ള വ്യായാമങ്ങളോ 75 മിനിറ്റ് കടുത്ത വ്യായാമങ്ങളോചെയ്യാവുന്നതാണ്. വീടിനകത്ത് തന്നെ കഴയുന്നത്ര നടക്കുക. ഒരേ സ്ഥലത്ത് നിന്നു കൊണ്ടുള്ള നടപ്പും ശീലിക്കാവുന്നതാണ്. ഫോണിൽ സംസാരിക്കുകയോ കോൺഫറൻസ് കോളുകൾ അറ്റൻഡ് ചെയ്യുകയോ ഒക്കെ ചെയ്യുന്നതിനിടയിലും നടപ്പ് ആകാം. വായനവും പാട്ടുകേൾക്കലും ഒക്കെ ഇതിനിടയിൽ തന്നെ നടത്താം.

ഉറക്കം
കുട്ടികൾക്ക് 8 മുതൽ 9 മണിക്കൂറും മുതിർന്നവർക്ക് 7 മുതൽ 8 മണിക്കൂറും ഉറങ്ങുക എന്നത് പരമപ്രധാനമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ പോവുക .ആദ്യമൊക്കെ ഉറങ്ങാൻ പ്രയാസമായിരുന്നാലും പതിയെ ആ സമയത്ത് ഉറങ്ങാൻ തുടങ്ങും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ടിവി, കമ്പ്യൂട്ടർ, ഫോൺ എന്നിവ ഒഴിവാക്കുക. ഈ സമയത്ത് പുസ്തകവായന ശീലമാക്കാം.മദ്യം, പുകവലി തുടങ്ങിയ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നവ കഴിവതും ഒഴിവാക്കുക. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ കാപ്പി, ചായ, കോള മുതലായ കോഫീൻ കലർന്ന പാനീയങ്ങളും ആഹാരങ്ങളും ഒഴിവാക്കുക. കിടക്ക വൃത്തിയായി സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here