കൊവിഡ് കാലത്തെ ഏകാന്തത മാനസികസംഘർഷവും ഉത്കണ്ഠയും സൃഷ്‌ടിക്കും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. ദിവസേന അല്പ സമയം സ്വയം സന്തോഷം നൽകുമെന്ന് ഉറപ്പുള്ള കാര്യങ്ങൾക്ക് മാറ്റി വയ്‌ക്കുക . സൗഹൃദക്കൂട്ടായ്‌മകൾക്കും യാത്രകൾക്കും അവസരം ലഭിക്കാത്തതിനാൽ പൂന്തോട്ടമൊരുക്കൽ, ക്രാഫ്റ്ര് വർക്കുകൾ, അലങ്കാരമത്സ്യ പരിപാലനം, പാചകം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കുക. ദിവസേന വ്യായാമം ചെയ്യുക. യോഗയ്‌ക്കും ധ്യാനത്തിനുമായി സമയം തിരഞ്ഞെടുക്കുക. രാത്രിയിൽ അമിതമായ ഫോൺ ഉപയോഗം ഒഴിവാക്കുക. പുലർച്ചെ തന്നെ ഉണരുക. ശുദ്ധവായു ശ്വസിച്ച് വീടിന്റെ പരിസരത്ത് അല്‌പം നടക്കുക. സായാ‌ഹ്നങ്ങളിലും വീടിന് പുറത്തോ പൂന്തോട്ടത്തിലോ സമയം ചെലവഴിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here