Thursday, June 1, 2023
spot_img
Homeന്യൂസ്‌കേരളംതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ തുടക്കമായി

തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ തുടക്കമായി

-

പ്രദര്‍ശനം ജൂലൈ 16 വരെ

കൊച്ചി: ജപ്പാന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘തൊഹോകു’ – ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാരുടെ കണ്‍കളിലൂടെ – ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ തുടക്കമായി. ടി ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൊഹോകുവിലെ ഭൂകമ്പത്തിനും സുനാമിയ്ക്കും ശേഷമുള്ള ജനങ്ങളുടെ ജീവിതവും ദുരന്തത്തിന് മുന്‍പുള്ള അവരുടെ സാധാരണ ജീവിതവും തമ്മിലുളള വിടവ് നികത്താനുള്ള ശ്രമമാണ് ഹാഗ ഹിഡിയോ, നയിറ്റോ മസറ്റോഷി, ഒഷിമ ഹിരോഷി, ടാറ്റ് സുകിമാസാരു, സുഡ നാവോ, ഹാറ്റകേയാമ നവോയ, ചിബ ടെയ്സുകെ, കൊജിമ ഇചിറോ, ലിന്‍ മെയ്കി എന്നീ ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ഫ്രെയിമുകളിലൂടെ നടത്തുന്നത്. പ്രദര്‍ശനം ജൂലൈ 16 വരെ നീണ്ടുനില്‍ക്കും.

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് സ്വാഗതമാശംസിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെയും ജപ്പാന്റെയും 70 വര്‍ഷം പിന്നിട്ട സാംസ്‌കാരിക ബന്ധത്തെക്കുറിച്ച് ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡെപ്യൂട്ടി കോണ്‍സ്യൂല്‍ ജനറല്‍ കെഞ്ചി മിയാത്ത സംസാരിച്ചു. ന്യൂഡല്‍ഹിയിലെ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ ‘തൊഹോകു’ എക്സിബിഷനെക്കുറിച്ച് വിശദീകരിച്ചു. സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ & ടെക്നോളജി ഡയറക്ടര്‍ ഗൗതം ദയാല്‍, മീന വാരി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

ഇന്ത്യയും ജപ്പാന്‍ ഫൗണ്ടേഷനുമായുള്ള ബന്ധത്തിന്റെ 70 വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തൊഹോകു ഫോട്ടോഗ്രാഫര്‍മാരുടെ ടൂറിങ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ജപ്പാന്‍ ഫൗണ്ടേഷനും ബാംഗ്ലൂരിലെ സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ ആന്റ് ടെക്നോളജിയും സംയുക്തമായാണ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ സംഘാടകര്‍.

തൊഹോകു എക്സിബിഷന്റെ സമാപനത്തിനോടനുബന്ധിച്ച് ‘ദി എയ്ജ് ഓഫ് ദി ഫോട്ടോഗ്രാഫ് 2022’ സിംപോസിയം ജൂലൈ 16ന് എറണാകുളം ബി റ്റി എച്ച് ഹാളില്‍ നടക്കും. മീഡിയ ആര്‍ട്സ് ആന്റ് സയന്‍സസ് & കണ്ടംപററി ആര്‍ട്സ് ആന്റ് ക്യൂററ്റോറിയല്‍ പ്രാക്ടീസ് ഡീന്‍ മീനാ വാരിയാണ് സിംപോസിയം കോ-ഓര്‍ഡിനേറ്റു ചെയ്യുന്നത്. കലാസാംസ്‌കാരിക രംഗത്തുളള രാജ്യത്തെ പ്രശസ്ത വ്യക്തിത്വങ്ങളായ ആര്‍.വി. രമണി, അനിത ഖെംക, നിഹാല്‍ ഫൈസല്‍, സരസിജ സുബ്രഹ്‌മണ്യന്‍, നയന്‍താര ഗുരങ്, രഹാബ് അല്ലാന തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനു മുന്നോടിയായി ജൂലൈ 14, 15 തിയതികളില്‍ വൈകുന്നേരം 5 മണിയ്ക്ക് ചലച്ചിത്രകാരനായ ആര്‍.വി. രമണിയുടെ ‘മൈ ക്യാമറ & സുനാമി’ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ആര്‍.വി. രമണിയുമായി ഇന്ററാക്ഷനും ഉണ്ടായിരിക്കും.


ഫോട്ടോ ക്യാപ്ഷന്‍: ജപ്പാന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘തൊഹോകു’ – ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാരുടെ കണ്‍കളിലൂടെ – ഫോട്ടോഗ്രഫി പ്രദര്‍ശനം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ടി. ജെ. വിനോദ് എംഎല്‍എ, ഉദ്ഘാടനം ചെയ്യുന്നു. അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, ന്യൂഡല്‍ഹിയിലെ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ, ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡെപ്യൂട്ടി കോണ്‍സ്യൂല്‍ ജനറല്‍ കെഞ്ചി മിയാത്ത, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ & ടെക്നോളജി ഡീന്‍ മീന വാരി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ്, സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ & ടെക്നോളജി ഡയറക്ടര്‍ ഗൗതം ദയാല്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: