ലാഭമെടുപ്പിനെതുടര്‍ന്നുള്ള വില്പന സമ്മര്‍ദമാണ്, നാല് ആഴ്ചകളിലെ നേട്ടത്തിനൊടുവില്‍ സൂചികകളെ നേരിയ നഷ്ടത്തിലാക്കിയത്. 

ഏപ്രില്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 68 പോയന്റ് താഴ്ന്ന് 25,270ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ മൂന്ന് പോയന്റ് നഷ്ടത്തില്‍ 7,713ലുമെത്തി. അതേസമയം, മിഡ് ക്യാപ് സൂചിക 1.1 ശതമാനവും സ്‌മോള്‍ ക്യാപ് 1.3 ശതമാനവും നേട്ടമുണ്ടാക്കി. 

പലിശ നിരക്ക് ഉയര്‍ത്തല്‍ കരുതലോടെമാത്രമേ ഉണ്ടാകൂയെന്ന യു.എസ് ഫെഡ് റിസര്‍വ് അധ്യക്ഷയുടെ വിലയിരുത്തലാണ് പോയ ആഴ്ചയില്‍ വിപണിക്ക്  കരുത്ത് പകര്‍ന്നത്. 

സ്ഥൂല സാമ്പത്തിക മേഖലയിലുണ്ടായ അനുകൂലഘടങ്ങളും വിപണിക്ക് ആശ്വാസമായി. പ്രധാന എട്ട് വ്യവസായങ്ങള്‍ വളര്‍ച്ച രേഖപ്പെടുത്തിയത് വിപണിയില്‍ പ്രതിഫലിച്ചു. 

വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായ ആഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍മാത്രം 5,478 കോടി രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്.  

നേട്ടവും കോട്ടവും
ഭാരതി എയര്‍ടെല്‍ ആണ് പോയ ആഴ്ചയില്‍ സെന്‍സെക്‌സില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയത്. ഏഴ് ശതമാനം. 

റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ ബാങ്ക് ഓഹരികള്‍ പൊതുവെ നേട്ടത്തിലായിരുന്നു. ഹെല്‍ത്ത് കെയര്‍ ഓഹരികളായ ലുപിന്‍, സണ്‍ ഫാര്‍മ എന്നിവയും എംആന്റ്എം ഉം ടാറ്റ സ്റ്റീലും നഷ്ടമുണ്ടാക്കിയ ഓഹരികളില്‍പെടുന്നു. 

ഐവിആര്‍സിഎല്‍ ഓഹരി വില 18 ശതമാനമാണ് ഇടിഞ്ഞത്. 2003 ജൂലായ്ക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഓഹരി വില.

പുതിയ ആഴ്ച
ഏപ്രില്‍ അഞ്ചിന് നടക്കുന്ന റിസര്‍വ് ബാങ്കിന്റെ വായ്പാവലോകന നയമാണ് വിപണി ഉറ്റുനോക്കുന്നത്. നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്നുതന്നെയാണ് നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ. 

LEAVE A REPLY

Please enter your comment!
Please enter your name here