ഏറ്റവും ജനപ്രിയ ചാറ്റ് ആപ്ലിക്കേഷൻ വാട്ട്സാപ് പൂർണ വെബ് പ്ലാറ്റ്ഫോം നിർമിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാട്ട്സാപ് വരുത്തുന്ന പുതിയ മാറ്റങ്ങൾ ഇടവിടാതെ പിന്തുടരുന്ന ഒരു വ്യക്തിയുടെ ട്വീറ്റാണ് പുതിയ റിപ്പോർട്ടിന് അടിസ്ഥാനം.

പുതിയ റിപ്പോർട്ടനുസരിച്ച് ടെക്സ്റ്റ് മെസേജിങ്, ഫയൽ ഷെയറിങ് പോലുള്ള ഫീച്ചറുകൾ സ്വകാര്യ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിന് ഇനി മുതൽ സ്മാർട്ഫോണുമായി ബന്ധിപ്പിക്കേണ്ടതില്ല. മാക്, വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന പൂർണ വെബ് വേർഷൻ കമ്പനി തയ്യാറാക്കുന്നുവെന്നാണു സൂചന.

100 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളാണു വാട്ട്സാപിനുള്ളത്. ഏറ്റവും ജനപ്രിയ ചാറ്റ് ആപ്ലിക്കേഷൻ സ്മാർട്ഫോണിലാണ് ഉപയോക്താക്കളിലധികവും ഉപയോഗിക്കുന്നത്. എന്നാൽ വലിയ ഫയലുകൾ പങ്കുവയ്ക്കുന്നതിനു (ഫയൽ ഷെയറിങ്) വെബ് വേർഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുതല്ല.

നിലവിൽ വെബ് വാട്ട്സാപ് വേർഷൻ ഉപയോഗിക്കുന്നതിനു സ്മാർട്ഫോണുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സ്മാർട്ഫോൺ ഇന്റർനെറ്റുമായും കണക്ട് ചെയ്തിരിക്കണം. ഇതിനു പുറമെ പൂർണമായൊരു വാട്ട്സാപ് അനുഭവം വെബ് വേർഷൻ നൽകുന്നില്ലെന്ന പരാതിയുമുണ്ട്. എന്തായാലും പുതിയ ഫീച്ചർ ഈ പരാതികൾക്കെല്ലാം ഉത്തരമാകുമെന്ന പ്രതീക്ഷയിലാണു ടെക്‌ലോകവും വാട്ട്സാപ് ഉപയോക്താക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here