ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അക്രമികള്‍ക്കൊപ്പമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് രാജ്യത്തിന് അപമാനമാണ്. ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി നരസിംഹറാവു സര്‍ക്കാര്‍ ആണ് ഇസ്രയേലിനെ അംഗീകരിച്ചത്. ബിജെപി അതിന് ശക്തമായ രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സി.പി.എം. സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടത് പാര്‍‌ട്ടി നേതാക്കളും സമസ്ത പ്രതിനിധികളും യോഗത്തിനെത്തി. 

പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി. ബഹുജനസ്വാധീനമുള്ള മറ്റ് കക്ഷികള്‍ പ്രക്ഷോഭം സംഘടിപ്പിക്കാത്തതെന്തൊണ്. ആര്‍ക്കൊപ്പമെന്ന് ചിലര്‍ക്ക് ഇപ്പോഴും തീരുമാനമെടുക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here