ഹരിയാനയിലെ യമുനാ നഗറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ദാരുണ സംഭവത്തിൽ കോൺഗ്രസ്, ജനനായക ജനതാ പാർട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഷ മദ്യദുരന്തത്തിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മദ്യവിൽപ്പനക്കാർക്കെതിരെ തുറന്ന് പറയാൻ ഗ്രാമവാസികൾക്ക് ഭയമാണെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മദ്യവിൽപ്പനക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here