കോവിഡ് മഹാമാരി വന്നതില്‍പ്പിന്നെ ലോകം മുഴുവന്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന കാര്യമാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച്. കൊറോണയെ തടുക്കാന്‍ ശുചിത്വം പാലിക്കുക എന്നതിലപ്പുറം വലിയ പ്രതിരോധ മാര്‍ഗ്ഗമില്ലെന്ന് ആരോഗ്യ വിഭാഗം എല്ലാ രീതിയിലും ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

എല്ലാ മീഡിയകളിലൂടെയും ശുചിത്വം സംബന്ധിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു കേട്ട് കേട്ട് കുഞ്ഞുങ്ങള്‍ക്കു പോലും ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഹൃദ്യസ്ഥമാണ്. അല്ലെങ്കിലും കുഞ്ഞുങ്ങള്‍ ചുറ്റിനും കാണുന്നതെല്ലാം അതേപടി അനുകരിക്കുന്നവരാണ്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോയാണ്. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കണമെന്ന് പറയുകയല്ല പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ഈ കൊച്ചുപെണ്‍കുട്ടി.

 

എല്ലാ ഷോപ്പുകളിലും പൊതുസ്ഥലങ്ങളിലും ഇപ്പോള്‍ സാനിറ്റൈസറുകള്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ മുതല്‍ ചെടിച്ചട്ടികള്‍ വരെ സാനിറ്റൈസര്‍ സ്റ്റേഷനുകളാണെന്നാണ് വീഡിയോയിലുള്ള കുട്ടിയുടെ വിചാരം. ഇവയുടെ എല്ലാം അടുത്ത് ചെന്ന് കൈ നീട്ടിയ ശേഷം ഇരു കൈകളും കൂട്ടിയുരുമ്മി ശുചിയാക്കുന്ന നിഷ്‌കളങ്കയായ കുട്ടിയുടെ ദൃശ്യങ്ങളാണ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടെക്സസ് സ്വദേശിനിയായ കെയ്റ്റീ ലൈറ്റ്ഫുട് എന്ന യുവതിയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here