15 വയസുകാരിയെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നാല് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.  12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. ലൂസിയാന വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് നാല് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പതിനഞ്ചുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ മാരകമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.

നാല് പെണ്‍കുട്ടികള്‍ ചേര്‍ന്ന് തങ്ങളെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് കാല്‍ക്കാസിയു പാരിഷ് ഷെരീഫ് ഓഫീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പ്രതികളിലൊരാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. മറ്റ് മൂന്ന് പേരെ പ്രിന്‍സിപ്പല്‍ മുതല്‍ സെക്കന്‍ഡ് ഡിഗ്രി കൊലപാതകക്കുറ്റം വരെ ചുമത്തിയിട്ടുണ്ട്.

ആറുമാസത്തിനുള്ളില്‍ നടന്ന 11 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ നരഹത്യയാണിതെന്ന് കാല്‍ക്കാസിയു പാരിഷ് ഷെരീഫ് ടോണി മാന്‍കുസോ പറഞ്ഞു. എല്ലാ ബാക്ക്ഗ്രൗണ്ടില്‍ നിന്നുമുള്ള കുട്ടികള്‍ ഇത്തരം അക്രമസംഭവങ്ങളിലുള്‍പ്പെടുന്നുണ്ട്. മാതാപിതാക്കള്‍ കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പോലീസിന് മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മാന്‍കുസോ പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here