അമേരിക്കയിലെ നാല് ലക്ഷത്തോളം വരുന്ന ഫെഡറല്‍ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് എണ്‍പത് വയസ്സുകാരനായ ഡോ. ആന്റണി ഫൗസിയാണ്. ഏറ്റവും പുതിയ വിവരപ്രകാരം 417,608 ഡോളറാണ് 2019 ലെ ഇദ്ദേഹത്തിന്റെ വരുമാനം. നേരത്തേ ട്രംപിന്റെ ഭരണസമിതിയില്‍ വൈറ്റ് ഹൗസിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സിന്റെ മേധാവിയായിരുന്നു ഡോ. ആന്റണി ഫൗസി. പുതിയ പ്രസിഡന്റ് ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവായി തുടരുകയാണെങ്കില്‍ 2019 മുതല്‍ 2024 വരെയുള്ള കണക്കനുസരിച്ച് 2.5 മില്യണ്‍ ഡോളര്‍ ശമ്പളം ഡോ. ആന്റണി ഫൗസിക്ക് ലഭിക്കും.

2010 നും 2019 നും ഇടയില്‍ യുഎസിലെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഇദ്ദേഹം 3.6 മില്യണ്‍ ഡോളര്‍ ശമ്പളം നേടിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2014 മുതല്‍ അദ്ദേഹത്തിന്റെ ശമ്പളം 335,000 ഡോളറില്‍ നിന്ന് നിലവിലെ 417,608 ഡോളറായി ഉയര്‍ന്നു, ഇത് പ്രസിഡന്റിന്റെ ശമ്പളത്തേക്കാള്‍ 17,608 പൗണ്ട് കൂടുതലാണെന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഓഗസ്റ്റ് 13 ന് ഇന്‍സ്റ്റാഗ്രാം അഭിമുഖത്തില്‍ വാക്സിനുകളില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് നടന്‍ മാത്യു മക്കോനാഗെയുടെ ചോദ്യത്തിന് താന്‍ പണം നിക്ഷേപിച്ചിട്ടില്ലെന്നും തതാന്‍ ഗവണ്‍മെന്റ് ജീവനക്കാരന്‍ മാത്രമാണെന്നും അതിന് തനിക്ക് ഗവണ്‍മെന്റ് ഒരു സാലറി നല്‍കുന്നുണ്ടെന്നുമായിരുന്നു ഫൗസിയുടെ മറുപടി. അതേസമയം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ താനാണെന്ന കാര്യം അദ്ദേഹം അവഗണിച്ചു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here