ബന്ധം വേര്‍പിരിഞ്ഞ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ മിസോറി സ്വദേശി സ്വയം വെടിവെച്ച് മരിച്ചു. ബോബി മക്കല്ലി എന്ന 35കാരനാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോബി മക്കല്ലി മുന്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയത്. മക്കല്ലിയുടെ മുന്‍ ഭാര്യയായ റോസാന്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനു ശേഷമാണ് ബോബി മക്കല്ലി ഇവരേയും കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

13 വയസുള്ള മകന്‍ കെയ്ഡന്‍ ജോണ്‍സണ്‍ (13), 6 വയസ്സുള്ള മകള്‍ കെയ്ലി ബ്രൂക്‌സ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂന്നാമത്തെ കുട്ടിയായ ഒരു വയസ്സുകാരിയെ ബോബി മക്കല്ലി കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. കൊലപാതകത്തെത്തുടര്‍ന്ന് പോലീസ് ബോബിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. പിറ്റേന്ന് രാവിലെ 7 മണിയോടെ സെന്റ് ലൂയിസ് ഓള്‍ഡ് നോര്‍ത്ത് പരിസരത്ത് ബോബി മക്കല്ലിയെ കാറിനുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് അടുത്തെത്തിയുടന്‍ ബോബി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here