ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ രുചികളെ പരിചയപ്പെടുത്തി ബോളിവുഡ് താരം പ്രീയങ്ക ചോപ്ര. സോന എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ പ്രീയങ്കയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഭര്‍ത്താവ് നിക്ക് ജോണസിനോടൊപ്പം ഭക്ഷണശാലയില്‍ പൂജ നടത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രീയങ്ക തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

‘എന്നോടൊപ്പം വളര്‍ന്നു വന്ന ഇന്ത്യന്‍ രുചികള്‍ക്കൊരിടമാണ് ഈ ഭക്ഷണശാല. ഈ മാസം തന്നെ സോന പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രിയങ്ക കുറിച്ചു. ഹോട്ടല്‍ ആരംഭിക്കാനായി സഹകരിച്ച എല്ലാവര്‍ക്കും താരം നന്ദിയറിയിക്കുകയും ചെയ്തു. പ്രമുഖ ഷെഫ് ആയ ഹരി നായികാണ് ഇന്ത്യന്‍ ഭക്ഷണശാലയ്ക്ക് രുചിക്കൂട്ട് പകരുന്നത്. ഹോട്ടല്‍ ശൃംഘലയുടെ ഉടമയായ മനീഷ് ഗോയലാണ് ഭക്ഷണശാല ആരംഭിക്കുന്നതില്‍ പ്രിയങ്കയുടെ പങ്കാളി.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here