സഖ്യസേനകള്‍ മേഖലയില്‍ നിന്ന് പിന്മാറിയാല്‍ താലിബാന്‍ സൈന്യം ശക്തമാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്നും ബൈഡന്‍ സൂചന നല്‍കി. സമാധാന ശ്രമങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ച അഫ്ഗാന്‍ ഭരണകൂടത്തിനോടാണ് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയ്ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

പതിനായിരത്തോളം വരുന്ന സഖ്യസേനാംഗങ്ങളെ മെയ്-1-ാം തീയതിയോടെയാണ് കരാര്‍ പ്രകാരം പിന്‍വലിക്കേണ്ട അവസാന സമയം. ഒരു തീരുമാനവും താലിബാന്‍ പാലിക്കുന്നില്ല. നിരന്തരം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. അതേസമയം കരാര്‍ അക്ഷരം പ്രതിപാലിച്ച് അഫ്ഗാന്‍ ഭരണകൂടം 5000 വരുന്ന താലിബാന്‍ ഭീകരരെ തടവില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന് ബൈഡന്‍ സൂചന നല്‍കിയിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here