ചൈനക്കെതിരെ സൈനിക നീക്കത്തിന് ആഹ്വാനം ചെയ്ത് അമേരിക്ക. ചൈനയുടെ ഭീഷണിക്കെതിരെ ജപ്പാനേയും ഇന്തോനേഷ്യയേയും ആയുധ സജ്ജരാക്കിയാണ് അമേരിക്ക പ്രതിരോധത്തിനൊരുങ്ങുന്നത്. തെക്കന്‍ ചൈനാ കടലില്‍ സഖ്യരാജ്യങ്ങളുടെ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു. ചൈന സമീപകാലത്ത് ഫില്ലിപ്പീന്‍സിനേയും ഇന്തോനേഷ്യയേയും ഭീഷണിപ്പെടുത്തിയതോടെയാണ് അമേരിക്ക സൈനിക നീക്കത്തിന് ആഹ്വാനം ചെയ്തത്.

‘ഫിലിപ്പീന്‍സ് തങ്ങളുടെ സഖ്യരാജ്യമാണ്. അവര്‍ക്കെതിരെയുള്ള എല്ലാ നീക്കവും തടയാനും സുരക്ഷഒരുക്കാനും തങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. ചൈന നടത്തുന്നത് സമുദ്രഭീകരതയാണ്. ഫിലിപ്പീന്‍സിലെ സ്പാര്‍ട്ട്ലി ദ്വീപ സമൂഹത്തെ വളഞ്ഞു സ്വന്തമാക്കാനുള്ള ചൈനയുടെ നീക്കത്തെ തടയും’ അമേരിക്കന്‍ സറ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിങ്കന്‍ ട്വീറ്റ് ചെയ്തു.

ജപ്പാന്റെ ദ്വീപ സമൂഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തിയ ചൈനയെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുടെ സൈനിക നീക്കത്തിന് പൂര്‍ണ്ണപിന്തുണയാണ് ജപ്പാന്‍ നല്‍കിയിരിക്കുന്നത്. 200 ചൈനീസ് പടക്കപ്പലുകളാണ് ഫിലിപ്പീന്‍സ് ദ്വീപ സമൂഹങ്ങള്‍ക്ക് ചുറ്റുമായും നിലയുറപ്പി ച്ചിരിക്കുന്നത്. 175 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ജൂലിയാന്‍ ഫിലിപ്പ് പവിഴപ്പുറ്റ് ദ്വീപസമൂഹത്തിന് ചുറ്റുമായാണ് ചൈനയുടെ കപ്പലുകള്‍ തമ്പടിച്ചിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here