അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം നവീകരിച്ച് ബൈഡന്‍ ഭരണകൂടം. നേരത്തേ ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ അഭയാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കിയത് നാല് മടങ്ങായി ഉയര്‍ത്തി അനുമതി നല്‍കിക്കൊണ്ടാണ് ബൈഡന്‍ തീരുമാനം പുതുക്കിയിരിക്കുന്നത്. ഇതുപ്രകാരം ഈ വര്‍ഷം 62,500 പേര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കും.

രാജ്യത്തേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കുന്നവര്‍ അതിനായി രേഖകള്‍ തയ്യാറാക്കുന്ന ഏജന്‍സികള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അമേരിക്കന്‍ സൈന്യവും ആഭ്യന്തര വകുപ്പുമാണ് അഭയാര്‍ത്ഥികളുടെ ക്ഷേമം അന്വേഷിക്കുന്നത്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗും ക്ലാസ്സുകളും നടത്തുകയാണ് സ്ഥിരം രീതി.

നേരത്തേ ട്രംപിന്റെ വെട്ടിച്ചുരുക്കല്‍ നയം വഴി അഭയാര്‍ത്ഥികള്‍ അതിര്‍ത്തിയില്‍ ക്യാമ്പുകള്‍ കെട്ടി താമസിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അമേരിക്കയിലേക്ക് എത്തുന്ന അതിര്‍ത്തികളില്‍ ഒന്നരലക്ഷത്തിലധികം പേരാണ് വിവിധ മേഖലകളിലായി തമ്പടിച്ചിരിക്കുന്നത്. 2022 ഓക്ടോബര്‍ മാസത്തോടെ 1,25,000 പേരെ സ്വീകരിക്കാമെന്ന നയമാണ് ബൈഡന്‍ എടുത്തിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം അമേരിക്കയിലെ പൊതു സംവിധാനവുമായി ബന്ധപ്പെടാന്‍ 62,500 പേര്‍ക്ക് സാധിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here