കിഴക്കന്‍ ജെറുസലേമില്‍ നടക്കുന്ന കലാപത്തെ ഇസ്രായേല്‍ നേരിടുന്ന രീതിയെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ക്രൂരത കാട്ടരുതെന്നാണ് ഗുട്ടാറസ് അഭിപ്രായപ്പെട്ടത്. പ്രദേശത്ത് പരമ്പരാഗതമായി താമസിക്കുന്ന പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സാദ്ധ്യതയ്‌ക്കെതിരെ ഗുട്ടാറസ് ആശങ്ക പ്രകടിപ്പിച്ചു. ശേഖ് ജറാ, സില്‍വാന്‍ താഴ്വര എന്നിവിടങ്ങളിലാണ് പലസ്തീന്‍ വംശജരും ഇസ്രയേല്‍ പൗരന്മാരും ഏറ്റുമുട്ടുന്നത്.

കുടുംബങ്ങളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്ന രീതി ശരിയല്ലെന്നാണ് സഭയുടെ നയമെന്നും ഗുട്ടാറസ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കണമെന്നും ഗുട്ടാറസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം അതിര്‍ത്തി വിഷയത്തില്‍ ഒരടിപോലും പിന്മാറില്ലെന്ന നിലപാട് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ജനാധിപത്യ പരമായ കൂടിച്ചേരലുകള്‍ക്ക് സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കാണ് അവകാശം. മറ്റ് രാജ്യത്തെ പൗരന്മാര്‍ നടത്തുന്ന പ്രതിഷേധത്തെ രാജ്യരക്ഷാ നിയമപ്രകാരം നേരിടുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി..

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here