ആഗോളതലത്തിലെ യാത്രാ നിയന്ത്രണങ്ങള്‍ ഉടനെ പിന്‍വലിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിലെ ജനിതകമാറ്റം സംഭവിച്ച മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ കുറച്ചുകാലത്തേക്കെങ്കിലും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യമേഖലാ മേധാവി സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളില്‍ കൊറോണ ബാധ സജീവമായി തുടരുകയാണ്. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര യാത്രകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ജനങ്ങളെ അനുവദിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. ജനിതകമാറ്റം വന്ന ബി.വണ്‍. 617 എന്ന വൈറസ് വ്യാപകമായി പടരുകയാണ്. വാക്‌സിന്‍ പാസ്സ്‌പോര്‍ട്ട് എന്നത് എന്നത് യാത്രഇളവിനുള്ള മാനദണ്ഡമായി ഉപയോഗിക്കാനുള്ള സമയമായിട്ടില്ല.  രാജ്യങ്ങള്‍ക്കകത്ത് യാത്രാ നിയന്ത്രണം വരുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗത്തെ നിയന്ത്രിക്കുക തന്നെ വേണം. കര്‍ശനമായ നിയന്ത്രണം അത്യാവശ്യമാണെന്നും ആരോഗ്യമേഖലാ മേധാവി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here