കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് 110 കോടി രൂപ സഹായം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റര്‍. കെയര്‍, എയ്ഡ് ഇന്ത്യ, സേവ് ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍ജിഒ കള്‍ വഴിയാവും പണം കൈമാറുകയെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചു. കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളറും കൈമാറും.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെയര്‍. ട്വിറ്റര്‍ നല്‍കുന്ന പണം കൊറോണ കെയര്‍ സെന്ററുകള്‍ നിര്‍മ്മിക്കാനും ഓക്സിജന്‍ എത്തിയ്ക്കാനും മുന്‍നിര പോരാളികള്‍ക്ക് പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കുമെന്ന് സംഘടന അറിയിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡ് ഇന്ത്യ ട്വിറ്റര്‍ നല്‍കുന്ന പണം കൊറോണ പടരുന്നത് തടയാനും ജീവന്‍ രക്ഷാഉപകരണങ്ങള്‍ വാങ്ങിക്കാനും ഉപയോഗിക്കുമെന്നും അറിയിച്ചു. കൊറോണ പ്രതിരോധത്തിന് ഇതുവരെ 17.5 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സേവ ഇന്റര്‍നാഷണല്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here