മോഡേണയുടെ കോവിഡ് -19 വാക്‌സിന്‍ കൗമാരക്കാര്‍ക്ക് സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന അവകാശവാദവുമായി അധികൃതര്‍. പരീക്ഷണാര്‍ത്ഥം 12 മുതല്‍ 17 വയസ്സുവരെയുള്ള 3,700 ല്‍ അധികം കുട്ടികള്‍ക്ക് മൊഡേണയുടെ കോവിഡ് വാക്‌സിന്‍ നല്‍കിയത് പൂര്‍ണ്ണവിജയമായിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൊഡേണയുടെ രണ്ട് ഡോസും സ്വീകരിച്ച കുട്ടികളിലാര്‍ക്കും തന്നെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ കുട്ടികളില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

കൗമാരക്കാരില്‍ വാക്‌സിന്‍ നൂറ് ശതമാനം ഫലപ്രദമാണെന്നത് തങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോഡേണ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാന്‍ ബാന്‍സെല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഡോസിന് ശേഷം തന്നെ വാക്‌സിന്‍ 93 ശതമാനം ഫലപ്രദമാണെന്നും വാക്‌സിന്‍ നിര്‍മ്മാതാവ് പറഞ്ഞു. വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് അനുമതി ലഭിക്കുന്നതിനായി ജൂണ്‍ ആദ്യം എഫ്ഡിഎയ്ക്കും ആഗോള റെഗുലേറ്റര്‍മാര്‍ക്കും അപേക്ഷ നല്‍കുമെന്നും കമ്പനി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here