കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് യുവതിയെ വെടിവെച്ചുകൊന്നു. ടെക്‌സാസിസെ സാന്‍ അന്റോണിയോയിലാണ് 28 കാരിയായ യുവതിയെ മൂന്ന് കുട്ടികളുടെ മുന്‍പില്‍ വെച്ച് യുവാവ് വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെ 7: 15 ഓടെ നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് യുവതിയെ കാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മുപ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ യുവതിയുടെ മുന്‍ ഭര്‍ത്താവാണ്.

രണ്ടും ആറും പത്തും വയസ്സുള്ള യുവതിയുടെ മക്കളുടെ മുന്‍പില്‍ വെച്ചാണ് മുന്‍ ഭര്‍ത്താവ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് പോയ യുവാവിനെ സമീപത്തെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഇയാള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുട്ടികളെ മുത്തശ്ശിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചുവെന്നും പോലീസ് അറിയിച്ചു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here